Friday, May 3, 2024
HomeKeralaറോഡിലൂടെ നടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതികള്‍ പിടിയില്‍

റോഡിലൂടെ നടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതികള്‍ പിടിയില്‍

കുന്നംകുളം: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

കാണിപ്പയ്യൂർ കറുപ്പത്താട്ടില്‍ വീട്ടില്‍ രാധാകൃഷ്ണൻ (29), ചൂണ്ടല്‍ പെലക്കാട്ട് പയ്യൂർ സ്വദേശി കുട്ടൻകുളങ്ങര വീട്ടില്‍ ഷാജൻ ( 54) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രധാന പ്രതിയെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ചൂണ്ടല്‍ ഗുരുവായൂർ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ പിറകില്‍ ബൈക്കിലെത്തിയ പ്രതികള്‍ ലൈംഗികച്ചുവയില്‍ സംസാരിക്കുകയും പെണ്‍കുട്ടിയുടെ കൈയില്‍ കയറിപ്പിടിച്ച്‌ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്ന് പറയുന്നു.

സംഭവം കണ്ട് തടയാനെത്തിയ വഴി യാത്രികനെ പ്രതികള്‍ മർദ്ദിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ നാട്ടുകാർ ഓടിക്കൂടി പ്രതികളെ പിടികൂടി. തുടർന്ന് കുന്നംകുളം പൊലീസിന് കൈമാറി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular