Friday, May 3, 2024
HomeIndiaസമ്മര്‍ സീസണ്‍; തിരക്ക് നിയന്ത്രിക്കാൻ 9,111 ട്രെയിൻ സര്‍വീസുകളുമായി റെയില്‍വേ

സമ്മര്‍ സീസണ്‍; തിരക്ക് നിയന്ത്രിക്കാൻ 9,111 ട്രെയിൻ സര്‍വീസുകളുമായി റെയില്‍വേ

മ്മർ സീസണിലെ തിരക്ക് പരിഗണിച്ച്‌ കൂടുതല്‍ സർവീസുകള്‍ യാഥാർത്ഥ്യമാക്കി റെയില്‍വേ. 9,111 ട്രെയിനുകളാണ് റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്.

പ്രധാന റെയില്‍വേ റൂട്ടുകളില്‍ തടസ്സം നേരിടാതെ സുഗമമായ യാത്ര ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

അവധിക്കാലമായതിനാല്‍ നിരവധിയിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം സാധാരണയിലും വർദ്ധിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്താണ് മുൻ വർഷങ്ങളിലെ അപേക്ഷിച്ച്‌ 43 ശതമാനം അധിക സർവീസുകള്‍ കൂടി റെയില്‍വേ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം 6,369 അധിക സർവീസുകളാണ് റെയില്‍വേ നല്‍കിയത്. എന്നാല്‍ ഇത്തവണ 2,742 അധിക സർവീസുകള്‍ കൂടിയാണ് റെയില്‍വേ കൊണ്ടുവന്നിരിക്കുന്നത്.

ഏറ്റവും അധികം സർവീസ് നടത്തുന്നത് പശ്ചിമ റെയില്‍വേയാണ്. 1,878 സർവീസുകളാണ് ഇവിടെ നടത്തുന്നത്. നോർത്ത് വെസ്റ്റേണ്‍ റെയില്‍വേ 1,623 സർവീസുകളാണ് നല്‍കുന്നത്. സൗത്ത് സെൻട്രല്‍ റെയില്‍വേ 1,012 ട്രെയിൻ സർവീസുകള്‍ നല്‍കുന്നുണ്ട്. ഈസ്റ്റ് സെൻട്രല്‍ റെയില്‍വേ 1,003 ട്രെയിൻ സർവീസുകളാണ് നല്‍കുന്നത്.

ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാർ, ഉത്തർപ്രദേശ്, കർണാടക , ആന്ധ്രാപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് അധികവും തിരക്ക് അനുഭവപ്പെടുന്നത്. കൂടാതെ റെയില്‍വേ സ്റ്റേഷനില്‍ കുടിവെള്ളം ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular