Friday, May 3, 2024
HomeEuropeഅശ്ലീല സൈറ്റുകള്‍ക്ക് യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ്; നിയമങ്ങള്‍ പാലിച്ച്‌ കണ്ടന്റ് അവതരിപ്പിക്കണം

അശ്ലീല സൈറ്റുകള്‍ക്ക് യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ്; നിയമങ്ങള്‍ പാലിച്ച്‌ കണ്ടന്റ് അവതരിപ്പിക്കണം

ണ്‍ലൈൻ കണ്ടന്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പോണ്‍ സൈറ്റുകളും പാലിക്കേണ്ടതാണെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ.

പോ‍ണ്‍ഹബ്ബ്, സ്ട്രിപ്ചാറ്റ്, എക്സ് വീഡിയോസ് എന്നീ അശ്ലീല സൈറ്റുകള്‍ക്കാണ് യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ മുന്നറിയിപ്പ്.

ഇന്റർനെറ്റ് മുഖേന അശ്ലീല കണ്ടന്റുകള്‍ നല്‍കുന്ന ഇത്തരം വെബ്സൈറ്റുകള്‍ നിർബന്ധമായും കമ്മീഷന് മുൻപാകെ ‘റിസ്ക് അസസ്മെന്റ് റിപ്പോർട്ട്’ സമർപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. കൂടാതെ വെബ്സൈറ്റുകള്‍ മുഖേന നല്‍കുന്ന കണ്ടന്റുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട അപകടസാധ്യതകള്‍ (systemic risks) വ്യക്തമാക്കണമെന്നും അശ്ലീല സൈറ്റുകള്‍ക്ക് നിർദേശമുണ്ട്.

യൂറോപ്യൻ യൂണിയൻ നിഷ്കർഷിക്കുന്ന ഡിജിറ്റല്‍ സർവീസ് ആക്‌ട് (DSA) പ്രകാരം പ്രവർത്തിക്കാൻ അശ്ലീല സൈറ്റുകള്‍ ബാധ്യസ്ഥരാണ്. ഡിഎസ്‌എ പ്രകാരമുള്ള നിയമാവലികള്‍ പാലിക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ വാർഷിക വരുമാനത്തിന്റെ ആറ് ശതമാനം പിഴയായി നല്‍കേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular