Thursday, May 9, 2024
HomeIndiaഅഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ എഫ് സി ഗോവ രംഗത്ത്

അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ എഫ് സി ഗോവ രംഗത്ത്

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് ആയി എഫ് സി ഗോവ രംഗത്ത്. ലൂണയെ സ്വന്തമാക്കാൻ ആയി ഗോവ ഒരു ഓഫർ മുന്നില്‍ വെച്ചതായി മലയാള മാധ്യമമമായ മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

താരം ഇതുവരെ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. ഇവാൻ വുകമാനോവിച് ക്ലബ് വിട്ട ഞെട്ടലില്‍ നില്‍ക്കുന്ന ബ്ലാസ്റ്റേഴ്സിന് ലൂണയെ കൂടെ നഷ്ടപ്പെട്ടാല്‍ അത് വലിയ തിരിച്ചടിയാകും.

ഇപ്പോള്‍ ഒരു സീസണ്‍ കൂടെ ബ്ലാസ്റ്റേഴ്സില്‍ ലൂണയ്ക്ക് കരാർ ഉണ്ട്. ലൂണയുടെ കരാർ 2025ലേക്ക് ബ്ലാസ്റ്റേഴ്സ് ഒരു മാസം മുന്നെ നീട്ടിയിരുന്നു.

അഡ്രിയാൻ നിക്കോളാസ്‌ ലൂണ റെട്ടാമറു എന്ന ലൂണ മൂന്ന് വർഷം മുമ്ബാണ് ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. അന്ന് മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻസിയും ലൂണയില്‍ എത്തി. ഈ സീസണില്‍ പരിക്ക് കാരണം ലൂണയെ ബ്ലാസ്റ്റേഴ്സിന് ഏറെ മത്സരങ്ങളില്‍ നഷ്ടമായിരുന്നു.

ബ്ലാസ്റ്റേഴ്സിനായി മൂന്ന് സീസണിലായി 53 മത്സരങ്ങള്‍ ലൂണ കളിച്ചിട്ടുണ്ട്‌. 13 ഗോളുകളും 17 അസിസ്റ്റും ക്ലബിനായി ലൂണ സംഭാവന ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular