Friday, May 3, 2024
HomeKeralaമോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.കെ ശൈലജ

മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.കെ ശൈലജ

കോഴിക്കോട് : മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ.

മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കി.

പോസ്റ്ററില്‍ തലമാറ്റി തലയൊട്ടിച്ച്‌ വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ആരാണ് ഈ മനോരോഗികള്‍. ഇതിനെല്ലാം പിന്നില്‍ ഒരു സംഘമുണ്ട്. അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവർ. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നത്’. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നും ശൈലജ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular