Tuesday, May 21, 2024
HomeKeralaകാലില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉറപ്പാണ് ബി പി ഉയര്‍ന്ന തോതിലുണ്ട്: കരുതിയിരുന്നില്ലെങ്കില്‍ പണി പാളും

കാലില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉറപ്പാണ് ബി പി ഉയര്‍ന്ന തോതിലുണ്ട്: കരുതിയിരുന്നില്ലെങ്കില്‍ പണി പാളും

ക്തധമനികളുടെ ഭിത്തികളില്‍ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.

ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്.

ബിപി കൂടുമ്ബോള്‍ അതിന്‍റെ സൂചനകള്‍ കാലുകള്‍ കാണാന്‍ കഴിയും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്ബോള്‍ കാലുവേദന, തണുത്ത കൈ-കാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.

കാലുകളിലെയും പാതങ്ങളിലെയും നിറം മാറ്റം, കാലുകളിലെ മരവിപ്പ്, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക തുടങ്ങിയവയൊക്കെ ബിപി കൂടിയാലുള്ള ലക്ഷണങ്ങളാണ്.

അതുപോലെ ഉയര്‍ന്ന രക്തസമ്മർദ്ദമുള്ള ഭൂരിഭാഗം ആളുകള്‍ക്കും തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. നെഞ്ചുവേദനയും ചിലപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമാണ്. കാഴ്ച മങ്ങലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണമായി കാണപ്പെടാറുണ്ട്. ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായും ക്ഷീണം ഉണ്ടാകാം.

രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്ബോള്‍ ഒരാള്‍ക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം. ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണിത്. തലക്കറക്കം, ഛര്‍ദ്ദി തുടങ്ങിയവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടായേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular