Friday, May 3, 2024
HomeKeralaലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി അനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി.

അധിക സര്‍വ്വീസുകള്‍ നടത്തുന്നത് യാത്രക്കാരുടെ ആവസ്യവും തിരക്കും പരിഗണിച്ചാണ്. 30 ാം തീയതി വരെയാണ് സര്‍വ്വീസുകള്‍.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.

30.04.2024 വരെ ബംഗളൂരുവില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍:

1) 19.46 ബംഗളൂരു – കോഴിക്കോട് (കുട്ട മാനന്തവാടി വഴി)

2) 20:16 ബംഗളൂരു – കോഴിക്കോട്(കുട്ട മാനന്തവാടി വഴി)

3) 21.15 ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)

4) 20.45 ബംഗളൂരു – മലപ്പുറം(കുട്ട, മാനന്തവാടി വഴി)

5) 18.45 ബംഗളൂരു – എറണാകുളം(സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി)

6) 19.30 ബംഗളൂരു – എറണാകുളം(സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി)

7) 18.10 ബംഗളൂരു – കോട്ടയം(സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി)

8)19:15 ബംഗളൂരു -കോട്ടയം(സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി)

9) 21.45 ബംഗളൂരു – കണ്ണൂര്‍(ഇരിട്ടി വഴി)

10) 22:30 ബംഗളൂരു – കണ്ണൂര്‍)(ഇരിട്ടി വഴി)

28.04.2024 വരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സര്‍വ്വീസുകള്‍:

1) 21.15 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

2) 22.30 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

3) 20:45 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

4) 20.00 മലപ്പുറം – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

5) 18.35 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴി)

6) 19.05 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴി)

7) 18.10 കോട്ടയം – ബംഗളൂരു (പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴി)

8)19.10കോട്ടയം – ബംഗളൂരു)പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴി)

9) 22:10 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

10) 21:50 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

www.onlineksrtcswift. com എന്ന വെബ്‌സൈറ്റു വഴിയും ലിലേ ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളെ ബന്ധപ്പെടാം. നമ്ബറുകള്‍: എറണാകുളം – 0484 2372033, കോഴിക്കോട് – 0495 2723796, കണ്ണൂര്‍ – 0497 2707777, മലപ്പുറം – 0483 2734950.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular