Wednesday, May 8, 2024
HomeIndiaനോഹയ്ക്ക് കേരള ബ്ലാസ്റ്റേഴ്സില്‍ 3 കോടി വേതനം, 3 വര്‍ഷത്തെ കരാറും

നോഹയ്ക്ക് കേരള ബ്ലാസ്റ്റേഴ്സില്‍ 3 കോടി വേതനം, 3 വര്‍ഷത്തെ കരാറും

ടുത്ത സീസണില്‍ നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ പോകുന്നത്.

നോവ 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്സില്‍ ഒപ്പുവെക്കും എന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഗോവയുടെ ഈ സീസണിലെ മത്സരങ്ങള്‍ അവസാനിച്ചാല്‍ ഉടൻ ബ്ലാസ്റ്റേഴ്സ് നോഹയുടെ സൈനിംഗ് പ്രഖ്യാപിക്കും.

അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് നോവ. ഈ സീസണില്‍ ഇതുവരെ ഗോവയ്ക്ക് ആയി 22 മത്സരങ്ങള്‍ ലീഗില്‍ കളിച്ച നോവ 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തം പേരില്‍ ചേർത്തു. ഐ എസ് എല്ലില്‍ ആകെ 42 മത്സരങ്ങള്‍ കളിച്ച നോഹ 20 ഗോളുകളും 14 അസിസ്റ്റും സംഭാവന നല്‍കിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക. 3 കോടിയോളം ആകും നോഹയുടെ വാർഷിക വേതനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular