Friday, May 3, 2024
HomeKeralaകാസര്‍കോട് വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ യുവതി മരിച്ചു

കാസര്‍കോട് വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ യുവതി മരിച്ചു

കാസർകോട്: വന്ദേ ഭാരത് ട്രെയിൻ ഇടിച്ച്‌ 22കാരിയായ യുവതി മരിച്ചു. പയ്യന്നൂർ മാതമംഗലം എരമം സ്വദേശിയായ നന്ദനയാണ് മരിച്ചതെന്നാണ് വിവരം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിൻ തട്ടിയാണ് യുവതി മരിച്ചത്.

യുവതി നീലേശ്വരത്തിന് സമീപത്തെ കോളജില്‍ വിദ്യാർഥിനിയാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല.

നീലേശ്വരം കറുത്ത ഗേറ്റിന് സമീപമാണ് സംഭവം വന്ദേ ഭാരത് ട്രെയിനിന്റെ ലോക്കോപൈലറ്റ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular