Sunday, May 19, 2024
HomeKeralaസ്വർണ വിലയിൽ വൻ ഇടിവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

സ്വർണ വിലയിൽ വൻ ഇടിവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,040 രൂപയായി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയായി. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 36,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില. ഈ മാസം ആദ്യം സ്വർണ വില 35,640ൽ എത്തിയിരുന്നു.

സ്പോട് ഗോൾഡ് വില ഔൺസിന് 1,809.40 ഡോളർ നിലവാരത്തിലാണ്. യുഎസിലെ കടപ്പത്ര ആദായം വർധിച്ചതും ഡോളർ കരുത്തുനേടിയതുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular