Monday, May 6, 2024
HomeKeralaആലുവയിൽ 21 കാരി തൂങ്ങിമരിച്ചു; സംഭവം ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ

ആലുവയിൽ 21 കാരി തൂങ്ങിമരിച്ചു; സംഭവം ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ

കൊച്ചി : ആലുവയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീനാണ് (21) തൂങ്ങി മരിച്ചത്. ഭർതൃവീട്ടുകാരുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കോതമംഗലത്ത് നിന്നാണ് യുവതിയെ വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഭർത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് യുവതി ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മരണം. കേസിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular