Saturday, May 18, 2024
HomeKeralaസി.പി.എം. പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചെന്നു മുഖ്യമന്ത്രിക്ക് പരാതി

സി.പി.എം. പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചെന്നു മുഖ്യമന്ത്രിക്ക് പരാതി

തൃശൂര്‍: സി.പി.എം. പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത് അന്തിക്കാട് പോലീസ് സ്‌റ്റേഷനില്‍വച്ച്‌ ഭീകരമായി മര്‍ദിച്ചതായി പരാതി.

പെരിങ്ങോട്ടുകര കിഴക്കുംമുറി കരിപ്പാറ ഉണ്ണിക്കൃഷ്ണന്റെ മകനും സി.പി.എം. വായനശാല ബ്രാഞ്ച് കമ്മിറ്റി അംഗവുമായ യദുകൃഷ്ണനെയാണ് മര്‍ദിച്ചത്. തന്നെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്ത സി.ഐയ്ക്കും പോലീസുകാര്‍ക്കുമെതിരേ നിയമനടപടി ആവശ്യപ്പെട്ട് യദുകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ഏപ്രില്‍ 20ന് വൈകിട്ട് ഏഴോടെ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് വീട്ടിലെത്തിയ യദുകൃഷ്ണനെ അന്തിക്കാട് സി.ഐയും പോലീസുകാരും കസ്റ്റഡിയയിലെടുക്കുകയായിരുന്നു. താങ്കളെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്നു പറഞ്ഞ് ജീപ്പില്‍ കയറ്റി പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടിലുള്ള പഴയ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച്‌ മൃഗീയമായി മര്‍ദിക്കുകയും ചെയ്‌തെന്നാണ് യദുകൃഷ്ണന്റെ പരാതിയില്‍ പറയുന്നത്. പുറത്തും നെഞ്ചിലും വയറ്റിലും ശരീരത്തിലാകെയും കരിക്കുകൊണ്ട് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു വിധേയനാക്കാന്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറോട് ഒന്നും പറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്‌റ്റേഷനില്‍ കൊണ്ടുവന്ന തന്നെ 21ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വിട്ടയച്ചത്. മര്‍ദനത്തെതുടര്‍ന്ന് നടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയായതിനാല്‍ യദുകൃഷ്ണന്‍ ചികിത്സ തേടി.
സി.പി.എം. അംഗവും പൊതുപ്രവര്‍ത്തകനുമായ തനിക്കെതിരേ രാഷ്ട്രീയപരവും മറ്റുമായ ക്രിമിനല്‍ കേസുകളുണ്ടെന്നും അതെല്ലാം കളവാണെന്നും ഒരു കേസില്‍പ്പോലും ശിക്ഷിക്കപ്പെട്ടില്ലെന്നും യദുകൃഷ്ണന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിമാന്‍ഡില്‍പോലും ജയില്‍വാസവും അനുഭവിച്ചിട്ടില്ല. എന്നാല്‍ യാതൊരു കാരണവുമില്ലാതെയാണ് തന്നെ സി.ഐയുടെ നേതൃത്വത്തില്‍ തന്നെ മര്‍ദിച്ചതെന്നും മര്‍ദിക്കാനുള്ള യാതൊരു കുറ്റകൃത്യവും താന്‍ ചെയ്തിട്ടില്ലെന്നും യദുകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ ആരംഭിച്ചു. ഇന്നലെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. യദുകൃഷ്ണന്റെ മൊഴിയെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular