Monday, May 20, 2024
Homehealthഅറിയാതെ പോകരുത് പേരയിലയുടെ ആരോഗ്യ ഗുണങ്ങള്‍

അറിയാതെ പോകരുത് പേരയിലയുടെ ആരോഗ്യ ഗുണങ്ങള്‍

ന്റിഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമായ പേരക്ക നമുക്ക് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ചെറുതല്ല. പേരക്കയുടെ ഗുണങ്ങള്‍ക്കൊപ്പം തന്നെയാണ് പേരയുടെ ഇല നല്‍കുന്ന ആരോഗ്യഗുണങ്ങളും.

സൗന്ദര്യവർദ്ധക വസ്തുവായും, രക്തത്തിലെ പഞ്ചാസരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം ഉപയോഗിക്കാവുന്ന പേരയിലയുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാൻ പേരയുടെ ഇല ഉപയോഗിക്കാവുന്നതാണ്. പേരയിലയിട്ട ചായ ദിവസേന കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയുന്നതിനും, നല്ല കൊളസ്‌ട്രോള്‍ ഉയരുന്നതിനും സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാനും ഈ ഇല ഉപയോഗിക്കാം. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു. വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരും പേരയിലയിട്ട് വെള്ളം കുടിയ്‌ക്കുന്നത് ഉത്തമമായിരിക്കും.

ആന്റിബാക്ടീരിയല്‍, ആന്റിഇൻഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പേരയില. അതിനാല്‍ ചർമ്മം, മുടി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഈ ഇല ഉപയോഗിക്കാം. പേരയില അരച്ച്‌ പുരട്ടുന്നത് മുഖക്കുരു തടയാനുള്ള ഉത്തമ മാർഗ്ഗമാണ്.

മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതെയാക്കാനും പേരയില അരച്ച്‌ തേയ്‌ക്കാം. നിത്യേന പേരയില അരച്ച്‌ പുരട്ടുന്നത് മുഖത്തിലെ ചുളിവുകള്‍ ഇല്ലാതെയാക്കുന്നു. ഉണങ്ങിയ പേരയിലകള്‍ പൊടിച്ച്‌ ചേർത്ത വെള്ളത്തില്‍ കുളിയ്‌ക്കുന്നത് ത്വക്കിലെ ചൊറിച്ചില്‍ ഇല്ലാതെയാക്കുന്നു.

ശരീരഭാരം കുറയ്‌ക്കാൻ പേര ഇല കൊണ്ടുളള ചായയ്‌ക്ക് കഴിയും. ഇലകളില്‍ വിറ്റാമിൻ സി, ഇരുമ്ബ് എന്നിവയും അടങ്ങിയിട്ടുണ്ട്. ജലദോഷം അനുഭവപ്പെടുന്നുണ്ടെങ്കില്‍ പേര ഇല കൊണ്ടുളള ചായ കുടിക്കാം. മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയില്‍ നിന്ന് മുക്തി നേടാൻ ഇത് വളരെ ഫലപ്രദമാണ്.

വയറിളക്കത്തിനു പേര ഇലയിട്ട ചായ കുടിക്കുന്നത് കുറച്ച്‌ ആശ്വാസം നല്‍കും. വയറുവേദനയെ ശമിപ്പിക്കുകയും ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇലകള്‍ ചേർത്ത് അരിച്ചെടുത്ത് വെറും വയറ്റില്‍ കഴിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular