Monday, May 20, 2024
HomeIndiaഎയറിന്ത്യയുടെ 300 കാബിന്‍ ക്രൂ സംഘം ഒന്നിച്ച്‌ ലിവെടുത്ത് മുങ്ങിയ നീക്കം രാഷ്‌ട്രീയപ്രേരിതമോ?90 വിമാന സര്‍വീസുകള്‍...

എയറിന്ത്യയുടെ 300 കാബിന്‍ ക്രൂ സംഘം ഒന്നിച്ച്‌ ലിവെടുത്ത് മുങ്ങിയ നീക്കം രാഷ്‌ട്രീയപ്രേരിതമോ?90 വിമാന സര്‍വീസുകള്‍ റദ്ദാക്കി

യര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 300ഓളം കാബിന്‍ ക്രൂകള്‍ കൂട്ടത്തോടെ അവധിയെടുത്ത് മുങ്ങിയതിന് പിന്നില്‍ രാഷ്‌ട്രീയമോ എന്ന ചോദ്യം ഉയരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എയറിന്ത്യ എക്സ്പ്രസിന്റെ താളം തെറ്റിച്ച്‌ മോശം വാര്‍ത്തകള്‍ വരുത്തുക വഴി രാഷ്‌ട്രീയമുതലെടുപ്പിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുകയാണോ എന്ന സംശയം ഉയരുന്നു.

മാര്‍ച്ചില്‍ ആരംഭിച്ച വേനലവധി ഷെഡ്യൂളുകള്‍ അനുസരിച്ച്‌ ദിവസേന 360 ഫ്ളൈറ്റുകള്‍ ഉണ്ടായിരുന്നു. അതാണ് താളം തെറ്റുന്നത്. വേനലവധിക്ക് പല ട്രിപ്പുകളും ആസൂത്രണം ചെയ്ത യാത്രക്കാര്‍ നിരാശരാണ്.

300ഓളം കാബിന്‍ ക്രൂ ജീവനക്കാര്‍ ഒന്നിച്ച്‌ അവധിയില്‍ പ്രവേശിക്കുകയും അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫ് ചെയ്യുകയും ചെയ്തതോടെ അവരെ ബന്ധപ്പെടാന്‍ സാധിക്കാതെ എയറിന്ത്യ എക്സ് പ്രസ് ഉദ്യോഗസ്ഥര്‍ വിഷമിക്കുകയാണ്. ഇത് മൂലം 90 ഓളം അന്താരാഷ്‌ട്ര- ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. ഇത് യാത്രക്കാരെ ദുരിതത്തിലാക്കി.

ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെ തൊഴില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത് നേരത്തെ കാര്യമായി പണി ചെയ്യാതെ ശമ്ബളം വാങ്ങിയിരുന്ന ജീവനക്കാരെ ദേഷ്യം പിടിപ്പിച്ചിരുന്നു. ടാറ്റാ ഗ്രൂപ്പ് കൊണ്ടുവന്ന തൊഴില്‍ മാനദണ്ഡങ്ങള്‍ക്കെതിരെയുള്ള തൊഴിലാളികളുടെ പ്രതിഷേധമാണ് കൂട്ടത്തോടെയുള്ള അവധിയെന്നാണ് പറയപ്പെടുന്നത്. ഇവരുടെ സമരം രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണവും ശക്തമാവുകയാണ്.

ടാറ്റ ഗ്രൂപ്പുമായി ലയിച്ചതിന് ശേഷം നിരവധി തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ക്രൂ അംഗങ്ങള്‍ ആരോപിക്കുന്നു. തങ്ങള്‍ ജീവനക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഉടന്‍തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അറിയിച്ച കമ്ബനി യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular