Monday, July 8, 2024
HomeIndiaമകള്‍ക്ക് എതിരെ വരെ സൈബര്‍ ആക്രമണം, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക ഫലസ്തീൻ പിന്തുണ പോസ്റ്റ്...

മകള്‍ക്ക് എതിരെ വരെ സൈബര്‍ ആക്രമണം, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക ഫലസ്തീൻ പിന്തുണ പോസ്റ്റ് പിൻവലിച്ചു

തെക്കൻ ഗാസ നഗരമായ റഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച്‌ ഫലസ്തീൻ പിന്തുണയുമായി രംഗത്ത് എത്തിയ രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്ദെക്ക് എതിരെ രൂക്ഷമായ സൈബർ ആക്രമണം.

ഇൻസ്റ്റാഗ്രാമില്‍ ലക്ഷക്കണക്കിനു ആള്‍ക്കാർ പങ്കുവെച്ച ‘ഓള്‍ ഐസ് ഓണ്‍ റഫ’ എന്ന പോസ്റ്റർ റിതിക സജ്‌ദെയും പങ്കുവെച്ചിരുന്നു. എന്നാല്‍ രൂക്ഷമായ സൈബർ ആക്രമണം നേരിട്ട റിതിക മണിക്കൂറുകള്‍ക്കുള്ളില്‍ തൻ്റെ ഇൻസ്റ്റാഗ്രാം പേജില്‍ നിന്ന് സ്റ്റോറി ഡിലീറ്റ് ചെയ്യേണ്ടി വന്നു.

തീവ്ര വലതുപക്ഷ അനുകൂലികളില്‍ നിന്നാണ് സോഷ്യല്‍ മീഡിയയില്‍ വലിയ സൈബർ ആക്രമണം റിതിക നേരിട്ടത്‌. രോഹിത് ശർമ്മയുടെ അഞ്ച് വയസ്സു മാത്രമുള്ള മകള്‍ക്ക് എതിരെ വരെ ഈ സൈബർ ആക്രമണം വന്നതോടെയാണ് അവർ പോസ്റ്റ് പിൻവലിക്കേണ്ടി വന്നത്.

പോസ്റ്റ് പിൻവലിച്ച ശേഷവും അവരുടെ പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളില്‍ അവർക്ക് എതിരെ മോശമായ ഭാഷയില്‍ ഉള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഓസ്‌ട്രേലിയയുടെ ഓപ്പണർ ട്രാവിസ് ഹെഡ്, ഇന്ത്യൻ കലാരംഗത്തെ പ്രമുഖ സെലിബ്രിറ്റകള്‍ ആയ ദുല്‍ഖർ സല്‍മാൻ, ആലിയ ഭട്ട്, വരുണ്‍ ധവാൻ, സാമന്ത എന്ന് തുടങ്ങി നിരവധി പേർ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular