Friday, May 3, 2024
HomeKeralaഇങ്ങനെയൊക്കെ പറയാമോ? പിണറായിയെ കുടഞ്ഞു അണികള്‍ ഇനി എത്ര വെട്ടിനിരത്തല്‍...

ഇങ്ങനെയൊക്കെ പറയാമോ? പിണറായിയെ കുടഞ്ഞു അണികള്‍ ഇനി എത്ര വെട്ടിനിരത്തല്‍ കാണണം

വിമര്‍ശനത്തിന് അതീതനാണ് പിണറായി വിജയന്‍.  പാര്‍ട്ടിയില്‍ ഇപ്പോള്‍ പിണറായിവിജയനു ദൈവത്തിന്റെ സ്ഥാനമാണ്. അപ്പോള്‍ തെറ്റുകള്‍ പോലും ശരിയായിമാറും. ഏതായാലും ഏരിയ സമ്മേളനങ്ങളില്‍ പിണറായിയെ ക്രൂശിക്കാന്‍അണികള്‍ നിരന്നു കഴിഞ്ഞു. എല്ലാ ഏരിയ സമ്മേളനങ്ങളിലും ഇതൊക്കെയാണ് അവസ്ഥ.  കേരളത്തില്‍ ഏററവും നന്നായിപ്രവര്‍ത്തിക്കുന്ന വകുപ്പ് ആഭ്യന്തരമാണെന്നാണ് പിണറായി പറയുന്നത്. പിങ്ക് പോലീസിനെ പോലെയുള്ളവര്‍ വഴിയില്‍ കൊച്ചു കുട്ടികളെ പോലും  വെറുതെവിടാതെ കള്ളിയാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.  ഇതൊന്നും കാണാതെ  ഏരിയ സമ്മേളനത്തില്‍ പിണറായിയെ ക്രൂശിക്കുന്നവരെ വെറുതെ വിടാന്‍  തയാറാകാതെ പിണറായി ഒരുങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലീസ് സേന നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുന്ന നിലയാണെന്നായിരുന്നു സംസാരിച്ച പ്രതിനിധികളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനം. മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നില നിര്‍ത്തിയത് എന്തിനാണെന്നും വിമര്‍ശനമുണ്ടായി.

തുടര്‍ച്ചയായി പൊലീസ് പ്രതിക്കൂട്ടില്‍ ആയതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. സര്‍ക്കാരിന്റെ ജനകീയപ്രതിച്ഛായതന്നെ നഷ്ടപ്പെടുത്തും വിധത്തില്‍ പൊലീസ് പ്രതിക്കൂട്ടില്‍ ആകുന്നത് ഘടകകഷികളില്‍പ്പോലും അതൃപ്തി പരത്തുകയാണ്. ഇതിനിടെയാണ് സിപിഎം ഏരിയ സമ്മേളനത്തില്‍ തന്നെ വിഷയം ചര്‍ച്ചയാവുന്നത്.

ജനങ്ങള്‍ പരാതിയുമായി എത്തുമ്പോള്‍ പൊലീസ് മിക്കപ്പോഴും അത് അവഗണിക്കുന്നു. സ്ത്രീകള്‍ പരാതിയുമായി എത്തിയാല്‍ കാലതാമസമില്ലതെ നടപടി സ്വീകരിക്കണമെന്ന ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ പുല്ലുവില. അടുത്തിടെ മിക്ക സംഭവങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിനെ പ്രതിക്കൂട്ടില്‍ ആക്കിയത് പോലീസിന്റെ ഈ അനാസ്ഥയാണ്.
ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പിങ്ക് പോലിസ് എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി പൊലീസിനെതിരെ നടത്തിയത് രൂക്ഷ വിമര്‍ശനമാണ്. മലയന്‍കീഴ് പോക്സോ കേസില്‍ പ്രതിയുടെ അടുക്കലേക്ക് പൊലീസ് ഇരയെ എത്തിച്ച സംഭവത്തില്‍ പൊലീസ് പിഴവ് അംഗീകരിച്ചിട്ടു പോലുമില്ല. പീഡന കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരിയെയും അമ്മയെയും വിട്ടുകൊടുത്ത പൊലീസിന്റെ ക്രൂരത നടുക്കുന്നതായി.

കൊല്ലം തെന്‍മലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനില്‍ കെട്ടിയിട്ട സംഭവത്തില്‍ പൊലീസിന് കോടതിയില്‍ കുറ്റ സമ്മതം നടത്തേണ്ടി വന്നു. ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് എടുക്കുന്നതില്‍ സിഐയ്ക്ക് ഗുരുത വീഴ്ചയെന്ന് പോലീസ് തെന്നെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 29 ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സുധീര്‍ കേസ് എടുക്കാത്തതാണ് ഒരു ജീവന്‍ പൊലിയാന്‍ കാരണമായത്. ഈ കേസില്‍ സസ്പെന്‍ഷനിലായതിന് പിന്നാലെ സി.ഐ സുധീറിനെതിരെ പരാതി പ്രളയമുണ്ടായി. കൈക്കൂലി ആവശ്യപ്പെട്ടെന്നും കള്ളക്കേസില്‍ കുടുക്കിയെന്നുമായിരുന്നു പരാതികളിലേറെയും.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular