Monday, May 6, 2024
HomeKeralaഹലോ മുഖ്യന്റെ കത്ത് കിട്ടിയോ? മുല്ലപ്പെരിയാറില്‍ നാണംകെട്ടു...

ഹലോ മുഖ്യന്റെ കത്ത് കിട്ടിയോ? മുല്ലപ്പെരിയാറില്‍ നാണംകെട്ടു റോഷി അഗസ്റ്റിന്‍ അഭിമാനമായി കണ്ണന്താനം

മുല്ലപ്പെരിയാര്‍ ഡാം ആദ്യം തുറന്നു വിട്ടപ്പോള്‍  കേരളത്തിന്റെ  മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതിയിരുന്നു.  കത്ത് അവിടെ  എത്തി കാണില്ല തീര്‍ച്ചയാണ്. എത്തിയിരുന്നെങ്കില്‍ എല്ലാ ദിവസവും രാത്രി  ഡാം തുറന്നു വിട്ടു ജനങ്ങളെ  ഭീതിയിലാഴ്ത്തിലായിരുന്നു. ഇനിയും  പിണറായിക്ക്എഴുതാന്‍ സമയമുണ്ട്.   മുല്ലപ്പെരിയാര്‍ തുറക്കുമ്പോള്‍ വെള്ളം ഒഴുകി പോകുന്നതു  കാണാന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഓടി വരും.ചാപ്പത്തില്‍ നിന്നാല്‍ വെള്ളം ഒഴുകുന്നതും കാണാന്‍ സാധിക്കും.    ജലവിഭവവകുപ്പ് മന്ത്രിയുടെ ഇന്ന് രാവിലെയുള്ള പ്രസ്താവന കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു പോയി. തമിഴ്‌നാട് വെള്ളം തുറന്നു വിടുന്നത് വേദനാജനകമാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇടുക്കിയിലെ എംഎല്‍എയാണ് റോഷി.  പറഞ്ഞിട്ടെന്ത് കാര്യം പാവമാണ്. പക്ഷേ, പിണറായി സര്‍ക്കാരിലായതു കൊണ്ട് ഒന്നും പറയാന്‍ സാധിക്കില്ല. ജനത്തിന് അനുകൂലമായി എന്തെങ്കിലും പറഞ്ഞാല്‍ ചെയര്‍മാനും ഇഷ്ടപ്പെടില്ലെന്നാണ് നാട്ടുസംസാരം. ഏതായാലും  ഇതുവരെയുണ്ടായിരുന്ന

പേരെല്ലാം  പോയി കിട്ടി,  ഇടുക്കിയില്‍ ഏതായാലും എല്‍ഡിഎഫിനു നല്ല കാലമാണ്.  എം.എം.മണി  കോണ്‍ഗ്രസിനെ മാത്രമല്ല ഇടുക്കി ബിഷപിനെയും  കുറ്റം പറഞ്ഞു നടക്കുകയാണ്.  സിപിഎം  ജില്ലാ സെക്രട്ടറി ജയചന്ദ്രനും മണിയുംരണ്ടുവഴിക്ക് പോകുന്നതു കൊണ്ട്  അണികള്‍ക്ക് ഒന്നും പറയാനും സാധിക്കുന്നില്ല.

ഇപ്പോള്‍ താരം  കണ്ണന്താനമാണ്.  രാജ്യസഭയിലെ  പ്രസംഗം മാത്രം മതി അദ്ദേഹത്തെ താരമാക്കാന്‍ എന്നാണ്  ജനം പറയുന്നത്. എന്തൊരു പ്രസംഗമായിരുന്നു. ഇവിടെയും സിപിഎം എംപിമാര്‍  കൂവാനാണ് ശ്രമിച്ചത്. അവര്‍ക്ക് തമിഴ്‌നാടിനെ പിണക്കാന്‍ സാധിക്കില്ല.  പക്ഷേ,  അല്‍ഫോന്‍സ് കണ്ണന്താനം ശരിക്കും കസറി എന്നാണ് നാട്ടുകാര്‍ പറയുന്നത്.   തമിഴ്‌നാടിനു വെള്ളം കൊടുക്കാം കറന്റ് ഉല്പാദിക്കാന്‍ വരെ സഹായിക്കാം. പക്ഷേ, ജനങ്ങളുടെ  ജീവന്‍ തരൂ എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്.ഇന്ത്യ മുഴുവന്‍ കേട്ടതോടെ  തമിഴ്‌നാടിനും വിരോധം വരാന്‍ സാധിക്കില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നത്. മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറില്‍ നിന്നും രാത്രികാലങ്ങളില്‍ വെള്ളം ഒഴുകി വിട്ടു. പെരിയാര്‍ തീരത്തെ ജനങ്ങള്‍ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച് ഒന്നു പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.  

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular