Sunday, May 19, 2024
HomeKeralaസംയുക്ത സൈനിക മേധാവിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു

സംയുക്ത സൈനിക മേധാവിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു

കുനൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും മറ്റു സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്റ്റർ ഊട്ടിക്കടുത്ത് കൂനൂരിൽ തകർന്നു വീണു. കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണ്ണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നുവീണത്. ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ മുൻപാണ് അപകടമുണ്ടായത്.

വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ തകർന്നു വീണത്. ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും ക്രൂവും ഉൾപ്പെടെ 14 പേരാണുണ്ടായിരുന്നത്. നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular