Tuesday, April 30, 2024
HomeKeralaവഖഫ് ബോര്‍ഡില്‍ തട്ടി മുഖ്യനും ലീഗും കൊമ്പുകോര്‍ക്കുന്നു

വഖഫ് ബോര്‍ഡില്‍ തട്ടി മുഖ്യനും ലീഗും കൊമ്പുകോര്‍ക്കുന്നു

വഖഫ് ബോര്‍ഡില്‍ നിയമനം  പിഎസ്‌സിക്കു വിട്ടതിനെ തുടര്‍ന്നു മുഖ്യമന്ത്രിയും ലീഗും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു.  മുസ്ലീംലീഗ് മുസ്ലീം സമുദായത്തിന്റെ പ്രതിനിധിയാകാന്‍ ശ്രമിക്കുമ്പോള്‍ അതിനു  സമ്മതിക്കാതെ അതിനു   സിപിഎമ്മുണ്ടെന്ന പ്രതിധ്വനി സൃഷ്ടിക്കുകയാണ്  മുഖ്യമന്ത്രി പിണറായിവിജയന്‍. മുസ്ലീം സമുദായം ലീഗിലേക്കു മാറാന്‍ പിണറായി സമ്മതിക്കില്ല. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള മതതീവ്രസംഘടനകളും അതിലെ ആളുകളും ഇപ്പോഴും സിപിഎമ്മിലാണ്. ആര്‍എസ്എസിനെ കുറ്റം പറയുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സിപിഎം നേതാവും എസ്ഡിപിഐയെ പറയില്ല. ഇതാണ് ചരിത്രം.  എസ്ഡിപിഐ സിപിഎമ്മിലേക്കു  ഇരച്ചുകയറുന്നുവെന്ന റിപ്പോര്‍ട്ടുകിട്ടിയിട്ടും അനങ്ങാപ്പാറ നയംസ്വീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
എന്നാല്‍ മുസ്ലീംലീഗ്   മുസ്ലീം സമുദായത്തിനു വേണ്ടി നിന്നാല്‍  പിണറായിക്ക് ഇഷ്ടമില്ല. നേരത്തെ മതേതരസ്വഭാവം കാണിച്ചിരുന്ന ലീഗും  കടുത്ത മുസ്ലീം തീവ്രസ്വഭാവത്തിലേക്കു ചായുകയാണ്. അല്ലെങ്കില്‍ എസ്ഡിപിഐ കയറി കൂടുമെന്ന ഭയമാണ് ലീഗിനെ നയിക്കുന്നത്.ഏതായാലും ഇതിന്റെപേരില്‍ അടി തുടങ്ങി കഴിഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്കു വിട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ. ഫിറോസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ് എന്നായിരുന്നു സമൂഹമാധ്യമത്തില്‍ ഫിറോസിന്റെ പരിഹാസം. ‘ഇവര്‍ കേസെടുക്കും പോലും! നിങ്ങളുടെ കേസ് ആര് പരിഗണിക്കുന്നു. അത് പ്രശ്‌നമല്ല എന്നായിരുന്നു പോസ്റ്റ്. മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലായിരുന്നു ഫിറോസിന്റെ പ്രതികരണം.

മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ലീഗിന്റെ ആരോപണത്തിനു ‘നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യ്, ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ല എന്നായിരുന്നു മുഖ്യമന്തിയുടെ മറുപടി. നിങ്ങള്‍ ആദ്യം നിങ്ങള്‍ ആരാണെന്നു തീരുമാനിക്കൂ. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ അതോ മതസംഘടനയോ? എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

ഇഎംഎസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് മുഖ്യമന്ത്രിക്ക് എം.കെ. മുനീര്‍ മറുപടി നല്‍കി. ലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്. ഈ ചോദ്യം ചോദിച്ച പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ എന്നും മുനീര്‍ ചോദിച്ചു. ലീഗ് ആരാണെന്ന് ഇഎംഎസിനും നായനാര്‍ക്കുമറിയാമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് 10,000 പേര്‍ക്കെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. ഈ മാസം 9നായിരുന്നു വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ട നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നായി എത്തിയ പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണു കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തില്‍ പങ്കെടുത്തത്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular