Friday, May 3, 2024
HomeKeralaമണച്ചാല വനത്തിലെ വൈഡൂര്യ ഖനനം: ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല

മണച്ചാല വനത്തിലെ വൈഡൂര്യ ഖനനം: ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല

തിരുവനന്തപുരം: പാലോട് മണച്ചാല വനത്തിലെ വൈഡൂര്യ ഖനനം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷിജു എസ് നായരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഖനനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാലാണ് സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചത്. മുമ്ബ് വൈഡൂര്യ ഖനനം നടത്തി പിടിക്കപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പലരെയും ചോദ്യം ചെയ്തെങ്കിലും തുമ്ബൊന്നും കിട്ടിയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരറിയാതെ ആര്‍ക്കും മണച്ചാലയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഖനനം പുറത്തായ പിന്നാലെ പെരിങ്ങമല സെക്ഷന്‍ ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാലോട് പോലീസും സമാന്തരമായി അന്വഷണം നടത്തുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular