Friday, May 3, 2024
HomeIndiaഇനിയും പിടി തരാത്ത കൊറോണയെ കീഴടക്കി നാസയുടെ പേടകം, ശാസ്ത്രത്തിന്റെ വമ്ബന്‍ നേട്ടമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍

ഇനിയും പിടി തരാത്ത കൊറോണയെ കീഴടക്കി നാസയുടെ പേടകം, ശാസ്ത്രത്തിന്റെ വമ്ബന്‍ നേട്ടമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍

ജനീവ: ശാസ്ത്രലോകത്തിന് ഇനിയും പിടി തരാത്ത ഒരു പ്രതിഭാസമാണ് സൂര്യനും അതിന് ചുറ്റമുള്ള അന്തരീക്ഷവും. കൊറോണ എന്ന പേരില്‍ അറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തില്‍ ഇതു വരെ മനുഷ്യനിര്‍മിതമായ ഒരു ബഹിരാകാശ പേടകത്തിനും പ്രവേശിക്കുവാന്‍ സാധിച്ചിട്ടില്ല.

എന്നാല്‍ ആ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് നാസ. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്റെ സമ്മേളനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

2018ല്‍ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന ബഹിരാകാശ പേടകമാണ് സൂര്യന്റെ കോറോണയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ബഹിരാകാശ പേടകത്തില്‍ നിന്നുള്ള ഡാറ്റ ഭൂമിയില്‍ എത്താന്‍ നിരവധി മാസങ്ങളെടുത്തെന്നും ലഭിച്ച വിവരങ്ങള്‍ ഉറപ്പാക്കാന്‍ വീണ്ടും സമയമെടുത്തെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

കൊറോണയില്‍ ഏകദേശം അഞ്ച് മണിക്കൂറോളം മാത്രമാണ് ബഹിരാകാശ പേടകം ചെലവിട്ടതെന്നും എന്നാല്‍ ഈ അഞ്ച് മണിക്കൂര്‍ കൊണ്ട് വലിയൊരു പ്രദേശത്തെ നിരീക്ഷിക്കാന്‍ പേടകത്തിന് സാധിച്ചെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 100 കിലോമീറ്ററിലേറെ വേഗതതയിലാണ് പേടകം സഞ്ചരിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റില്‍ ബഹിരാകാശ പേടകം വീണ്ടും കൊറോണയില്‍ പ്രവേശിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇത് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. കഴിഞ്ഞ മാസവും കൊറോണയുടെ അടുത്ത് വരെ പേടകം എത്തിയിരുന്നുവെങ്കിലും അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ലെന്നും അവര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular