Monday, May 6, 2024
HomeIndiaബീഫും മട്ടനും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങള്‍?: പഠനം പറയുന്നത്

ബീഫും മട്ടനും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങള്‍?: പഠനം പറയുന്നത്

റെഡ് മീറ്റ് ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ബീഫ്, മട്ടന്‍, പന്നിയിറച്ചി എന്നിവ റെഡ് മീറ്റില്‍ വരുന്നവയാണ്.

റെഡ് മീറ്റ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമോ എന്നതിനെ കുറിച്ച്‌ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബീഫ്, മട്ടന്‍ പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ ചെറിയ അളവില്‍ കഴിക്കുന്നത് പോലും മരണസാധ്യത കൂട്ടാമെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

റെഡ് മീറ്റ് വിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കി പകരം മത്സ്യം, ഇലക്കറികള്‍, പയര്‍ വര്‍​ഗങ്ങള്‍, പച്ചക്കറികള്‍, എന്നിവ കഴിക്കുന്നത് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ​പ്രൊഫസര്‍. ഡോ. ഫ്രാങ്ക് ഹൂ പറയുന്നു. ഇറച്ചി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ചെറിയ അളവില്‍ റെഡ് മീറ്റും സംസ്കരിച്ച ഇറച്ചിയും കഴിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഫ്രാങ്ക് ഹൂ പറയുന്നു.

റെഡ് മീറ്റിന്റെ ഉപയോ​ഗം കുറയ്ക്കുന്നത് ക്രോണിക്ക് ഡിസീസ് തടയാനാകുമെന്നും പഠനത്തില്‍ പറയുന്നു. റെഡ് മീറ്റിന്റെ ഉപയോ​ഗം ആരോ​ഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതിന പറ്റി എട്ട് വര്‍ഷമായി പരിശോധിച്ച്‌ വരികയായിരുന്നു. റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും വളരെ ചെറിയ അളവില്‍ കഴിക്കുന്നതു പോലും ആരോഗ്യത്തിനും ആയുസ്സിനും ദോഷകരമാണെന്ന് ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular