Thursday, May 2, 2024
HomeIndiaമക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രിയങ്കയുടെ പരാതി ഐടി മന്ത്രാലയം പരിശോധിക്കും

മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രിയങ്കയുടെ പരാതി ഐടി മന്ത്രാലയം പരിശോധിക്കും

ദില്ലി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ (Uttarpradesh) തന്‍റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് (Instagram) ഹാക്ക് ചെയ്തെന്ന പ്രിയങ്കാ ​ഗാന്ധിയുടെ (Priyanka Gandhi) പരാതി ഐടി മന്ത്രാലയം (IT Ministry) പരിശോധിക്കും. അതേസമയം,  പ്രിയങ്ക ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചു.

യോ​ഗി ആദിത്യനാഥ് സർക്കാർ തന്റെ ഫോണുകൾ നിരന്തരം ചോര്‍ത്തുകയാണെന്ന് പ്രിയങ്കാ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്തു. യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

തന്‍റെയും സഹപ്രവര്‍ത്തകരുടെയും ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ആക്ഷേപവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ചോര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേള്‍ക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular