Friday, May 17, 2024
HomeKeralaകിറ്റക്‌സ് സൂചന മാത്രം ഒരു കണക്കുമില്ലാതെ സര്‍്ക്കാര്‍ തീവ്രവാദികള്‍ കേരളം...

കിറ്റക്‌സ് സൂചന മാത്രം ഒരു കണക്കുമില്ലാതെ സര്‍്ക്കാര്‍ തീവ്രവാദികള്‍ കേരളം കീഴടക്കുന്നു

കിഴക്കമ്പലത്ത് : അതിഥി തൊഴിലാളികളുടെ ആക്രമണം സൂചന മാത്രമാണ്. മയക്കുമരുന്നിന് അടിമപ്പെട്ട ഒരു തീവ്രഗ്രൂപ്പ് തന്നെ  കേരളത്തില്‍ താവളം ഒരുക്കി കാത്തിരിക്കുന്നു. ബംഗ്ലാദേശിലെ  ഒരു വലിയ തീവ്രഗ്രൂപ്പ് തന്നെ കേരളം കീഴടക്കാന്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം ജീവിക്കാന്‍ വേണ്ടി മാത്രം എത്തിയവരാണെന്ന യഥാര്‍ഥ്യം നമ്മള്‍ മറക്കരുത്. മയക്കുമരുന്നിന് അടിമയായ ഒരു വിഭാഗമാണ്   കിഴക്കമ്പലത്ത് പ്രശ്‌നമുണ്ടാക്കിയത്.   പോലീസ് ജീപ്പ് കത്തിക്കുക, ജീപ്പിലിട്ടു  പോലീസ് ഉദ്യോഗസ്ഥരെ കത്തിക്കാന്‍ ശ്രമിക്കുക,  നാട്ടുകാരെ ആക്രമിക്കുക തുടങ്ങിയ കലാപ സൂചന   തീവ്രവാദികള്‍ക്കു മാത്രമേയുള്ളൂ. ഇതിനെ രാഷ്ട്രീയമായികണ്ടു വ്യക്തിവൈരാഗ്യം മാത്രമാക്കി ഒതുക്കരുത്. നമ്മള്‍ മലയാളികള്‍ അന്യ സംസ്ഥാനത്തു പോയി  ചെറിയ പ്രതിഷേധം  ഉണ്ടാക്കിയാല്‍ എന്താണ് അവസ്ഥ. നമ്മുടെ ജീവന്‍ പോലും എന്തിനുശരീരം പോലും  കണ്ടുകി്ട്ടില്ലാത്ത കാലമാണ്. മലയാളികളുടെ സഹിഷ്ണുത ആദരിക്കപ്പെടണം.

162 പേര്‍ അറസ്റ്റില്‍

എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്‌സ് കമ്പനിയിലെ  അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച  സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അല്‍പ്പസമയത്തിനുള്ളില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും. സംഘര്‍ഷം തടയാനെത്തിയ സിഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കല്ല്, മരവടി, മാരകയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് എസ്എച്ച് ഒയെ അടക്കം ആക്രമിച്ചു. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവര്‍ തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ സാജനെ വധിക്കാന്‍ ശ്രമിച്ചത് അന്പതിലേറെ പേരുടെ സംഘമാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റും. പ്രതികള്‍ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലീസ് പറയുന്നു. പൊലീസ് വാഹനങ്ങള്‍ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂര്‍ എ എസ് പിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ദൃശ്യങ്ങള്‍, സംഭവം നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേ സമയം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കിഴക്കമ്പലത്തെ കിറ്റക്‌സില്‍ വിശദമായ പരിശോധനക്ക് സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. കിറ്റക്‌സില്‍ തൊഴില്‍ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തൊഴില്‍ വകുപ്പ് കിറ്റക്‌സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കില്‍ പരിശോധന നടത്തുമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular