Sunday, May 12, 2024
HomeIndiaസൗരവ് ഗാംഗുലിക്ക് കൊറോണ; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൗരവ് ഗാംഗുലിക്ക് കൊറോണ; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള കൊറോണ പോസിറ്റീവാണെന്ന ഫലം ലഭിച്ചത്. അലിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

ജലദോഷവും ചുമയും ഉണ്ടായിരുന്നുവെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. അതേസമയം ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular