Tuesday, May 21, 2024
HomeKeralaസിപിഎം സമ്മേളനത്തില്‍ അടി നിര്‍ത്തിവച്ചു സമ്മേളനം സംഭവം ആലപ്പുഴയില്‍

സിപിഎം സമ്മേളനത്തില്‍ അടി നിര്‍ത്തിവച്ചു സമ്മേളനം സംഭവം ആലപ്പുഴയില്‍

ചേരിതിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സിപിഎം ഏരിയാ സമ്മേളനം നിര്‍ത്തിവച്ചു. സജി ചെറിയാന്‍, പി പി ചിത്തരഞ്ജന്‍ വിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കം രൂക്ഷമായത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും.
സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നല്‍ മാത്രമേയുള്ളു എന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പോലീസ് സംവിധാനം നിഷ്‌ക്രിയം ആണെന്നും ചില പ്രതിനിധികള്‍ ആരോപിച്ചു. പി പി ചിത്തരഞ്ജന്‍ എംഎല്‍എക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോള്‍ ആണ് തര്‍ക്കം മുറുകിയത്.

്യു സിപിഎം കൊല്ലം, പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാലക്കാട് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 177 പ്രതിനിധികളും 41 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. കീഴ് ഘടകങ്ങളിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും കണ്ണമ്പ്രയിലെ ഭൂമി ഇടപാട് ഉള്‍പ്പെടെ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊട്ടാരക്കരയില്‍ തുടക്കമാകും രാവിലെ 10 ന് പ്രതിനിധി സമ്മേളനം പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദഘാടനം ചെയ്യും. കരുനാഗപ്പള്ളി കുണ്ടറ മണ്ഡലങ്ങളിലെ തിരെഞ്ഞെടുപ്പ് തോല്‍വി ആകും സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ജില്ലാകമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തിയ പി ആര്‍ വസന്തന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീണ്ടും ഇടം പിടിക്കുമോ എന്നത് ശ്രദ്ധേയമാണ്.

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular