Saturday, May 18, 2024
HomeKeralaപാനൂരില്‍ ഇന്നു മുതല്‍ വീണ്ടും ഗതാഗത പരിഷ്കരണം

പാനൂരില്‍ ഇന്നു മുതല്‍ വീണ്ടും ഗതാഗത പരിഷ്കരണം

പാ​നൂ​ര്‍: പാ​നൂ​ര്‍ ടൗ​ണി​നെ വീ​ര്‍​പ്പു​മു​ട്ടി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ഴി​ക്കാ​ന്‍ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​യു​മാ​യി വീ​ണ്ടും ന​ഗ​ര​സ​ഭ​യും പൊ​ലീ​സും രം​ഗ​ത്ത്.

പ​ല പ്രാ​വ​ശ്യം ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യെ​ങ്കി​ലും ഇ​തു​വ​രെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നോ തു​ട​ര്‍​ച്ച ഉ​റ​പ്പാ​ക്കാ​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ര​മാ​വ​ധി ഗൃ​ഹ​പാ​ഠം ചെ​യ്ത് ന​ഗ​ര​സ​ഭ​യും പൊ​ലീ​സും വീ​ണ്ടും പ​രി​ഷ്ക​ര​ണ​ശ്ര​മം ആ​രം​ഭി​ക്കു​ന്ന​ത്. ഗ​താ​ഗ​ത​പ​രി​ഷ്ക​ര​ണം ഇ​ന്നു മു​ത​ല്‍ വീ​ണ്ടും നി​ല​വി​ല്‍ വ​രും. ട്രാ​ഫി​ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് പൊ​ലീ​സ് തീ​രു​മാ​നം.

ഇ​ന്നു​മു​ത​ല്‍ ഒ​രാ​ഴ്ച ബോ​ധ​വ​ത്​​ക​ര​ണ യ​ജ്ഞ​വും ന​ട​ത്തും. അ​ടു​ത്താ​ഴ്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങും. ടാ​ക്സി- സ്വ​കാ​ര്യ വാ​ഹ​ന പാ​ര്‍​ക്കി​ങ്ങി​ലും മാ​റ്റം വ​രും.

ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ടൗ​ണ്‍ ജ​ങ്​​ഷ​നി​ല്‍ സി​ഗ്ന​ല്‍ ലൈ​റ്റ് സം​വി​ധാ​ന​വും നി​ല​വി​ല്‍​വ​രു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ വി.​നാ​സ​ര്‍, ഉ​പാ​ധ്യ​ക്ഷ പ്രീ​ത അ​ശോ​ക​ന്‍, പാ​നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ സി.​സി. ല​തീ​ഷ്, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​പി. ഹാ​ഷിം, ടി.​കെ. ഹ​നീ​ഫ, ആ​ശി​ഖ ജും​ന എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. കെ.​പി.​മോ​ഹ​ന​ന്‍ മു​ന്‍​കൈ എ​ടു​ത്താ​ണ് സി​ഗ്ന​ല്‍ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ കെ. ​സൈ​നു​ല്‍ ആ​ബി​ദീ‍െന്‍റ സ​ഹ​ക​ര​ണ​ത്തി​ല്‍ ജ​ങ്​​ഷ​നി​ല്‍ ആ​ധു​നി​ക കാ​മ​റ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular