Saturday, May 4, 2024
HomeIndiaസുരക്ഷാ വീഴ്ച: എസ്പിജി ആക്‌ട് പ്രകാരം നടപടികള്‍ കേന്ദ്രം പരിഗണിച്ചു

സുരക്ഷാ വീഴ്ച: എസ്പിജി ആക്‌ട് പ്രകാരം നടപടികള്‍ കേന്ദ്രം പരിഗണിച്ചു

ഡല്‍ഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയക്ക് പിന്നാലെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) നിയമപ്രകാരമുള്ള നടപടികള്‍ പരിഗണിച്ച്‌ കേന്ദ്രം.

കര്‍ഷക പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ലൈ ഓവറില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങുകയായിരുന്നു. ഗുരുതര സുരക്ഷാ വീഴ്ച എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രാലയം, പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ഉത്തരവാദികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular