Friday, April 26, 2024
HomeKeralaകോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ 23.5 %; എന്നിട്ടും മഹാരാഷ്​ട്രയില്‍ 95 ശതമാനം ആശുപത്രി കിടക്കളും ഒഴിഞ്ഞുകിടക്കുന്നു...

കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ 23.5 %; എന്നിട്ടും മഹാരാഷ്​ട്രയില്‍ 95 ശതമാനം ആശുപത്രി കിടക്കളും ഒഴിഞ്ഞുകിടക്കുന്നു – ആരോഗ്യമന്ത്രി

മുംബൈ: മഹാരാഷ്​ട്രയില്‍ കോവിഡ്​ 19 പോസിറ്റിവിറ്റി നിരക്ക്​​ 23.5 ശതമാനമായിട്ടും സംസ്ഥാനത്തെ 95 ശതമാനം ആശുപത്രികളിലും കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന്​ ആരോഗ്യമന്ത്രി രാജേഷ്​​ തോപെ അറിയിച്ചു. ഇതുവരെ നാല്​ മുതല്‍ അഞ്ച്​ ശതമാനം ആളുകളെ മാത്രമാണ്​ ചികിത്സയ്​ക്കായി ആശുപത്രികളില്‍ അഡ്​മിറ്റ്​ ചെയ്​തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

റായ്ഗഡ്, പൂനെ, നാസിക്, നന്ദേഡ് തുടങ്ങിയ ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലാണെന്നാണ്​ മന്ത്രി വ്യക്തമാക്കുന്നത്​. വ്യാഴാഴ്ച നാസിക്കില്‍ 2,417 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, അതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 4,41,495 ആയി. കുറഞ്ഞത് 1,691 രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു, അതിനിശട രണ്ട് പേര്‍ അണുബാധ മൂലം മരിക്കുകയും ചെയ്​തു.

മുംബൈയില്‍ 5,708 പുതിയ കേസുകളാണ്​ റിപ്പോര്‍ട്ട് ചെയ്തത്​. രാജ്യത്തി​െന്‍റ സാമ്ബത്തിക തലസ്ഥാനത്തെ മൊത്തത്തിലുള്ള സജീവ കേസുകള്‍ 22,103 ആണ്​. 12 മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.15,440 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാര്യത്തില്‍ ഏറ്റവും ആശങ്കാജനകമായ സംസ്ഥാനങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കൊറോണ വൈറസ് കേസുകളുടെ ഇപ്പോഴത്തെ കുതിച്ചുചാട്ടം വാക്സിനുകളുടെ ഉയര്‍ന്ന ഉപയോഗം മൂലം ഗുരുതരമായ രോഗങ്ങളും മരണങ്ങളും ഉണ്ടാക്കുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വാക്സിന്‍ ഉപയോഗപ്രദമാണെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച്‌ ഇപ്പോള്‍ മരണങ്ങള്‍ ഗണ്യമായി കുറഞ്ഞതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular