Saturday, May 4, 2024
HomeIndiaജിയോ ഇനി ലോകത്തിലെ ഒന്നാമന്‍; മുകേഷ് അംബാനി ആ നേട്ടവും സ്വന്തമാക്കി; ചൈനീസ് വമ്ബന്‍ വീണു

ജിയോ ഇനി ലോകത്തിലെ ഒന്നാമന്‍; മുകേഷ് അംബാനി ആ നേട്ടവും സ്വന്തമാക്കി; ചൈനീസ് വമ്ബന്‍ വീണു

മുംബൈ: മുകേഷ് അംബാനി എന്ത് ചെയ്താലും നേട്ടങ്ങള്‍ മാത്രമുണ്ടാക്കുന്ന ബിസിനസുകാരനാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കമ്ബനികളുടെ ലാഭം അവസാന പാദത്തില്‍ എത്രയാണെന്ന് വെളിപ്പെടുത്തിയിരുന്നു.

അമ്ബരപ്പിക്കുന്ന നേട്ടങ്ങളായിരുന്നു റിലയന്‍സും ജിയോയും കൈവരിച്ചത്.

എന്തായാലും അടുത്ത വലിയൊരു നേട്ടം കൂടി മുകേഷ് അംബാനി കൈവരിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ മൊബൈല്‍ ഓപ്പറേറ്ററായ ജിയോ ഇപ്പോള്‍ ലോകത്തെ തന്നെ വലിയ മൊബൈല്‍ സര്‍വീസായി മാറിയിരിക്കുകയാണ്. ഡാറ്റ ട്രാഫിക്കിന്റെ കാര്യത്തിലാണ് ഈ നേട്ടം ജിയോ കൈവരിച്ചിരിക്കുന്നത്. ചൈന മൊബൈലിനെയാണ് ജിയോ മറകടന്നിരിക്കുന്നത്.

ഇന്ത്യയില്‍ ടെലികോം മേഖലയെ അടിമുടി മാറ്റിയത് ജിയോയാണ്. രാജ്യത്തെ ടെലികോം നിരക്കുകളും ഡാറ്റ നിരക്കുകളുമെല്ലാം കുറഞ്ഞത് ജിയോയുടെ വരവോടെയാണ്. ലോഞ്ച് ചെയ്തതിന് ശേഷം ജിയോ വന്‍ കുതിപ്പായിരുന്നു നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോ സര്‍വീസായി ജിയോ ചുരുങ്ങിയ കാലം കൊണ്ട് മാറുകയും ചെയ്തു.

ജിയോ നിരവധി ഡാറ്റ പ്ലാനുകളും പലപ്പോഴായി ലോഞ്ച് ചെയ്തിരുന്നു. എന്തായാലും ലോകത്ത് തന്നെ ഏറ്റവും വലിയ ഡാറ്റ ട്രാഫിക്കുള്ള മൊബൈല്‍ ഓപ്പറേറ്ററായി ജിയോ മാറിയിരിക്കുകയാണ്. ചൈന മൊബൈല്‍ ഇത്രയും കാലം കൈവശം വെച്ചിരുന്ന നേട്ടമാണ് ജിയോ മറികടന്നത്

ജിയോ നെറ്റ് വര്‍ക്കിന്റെ മൊത്തം ട്രാഫിക് 40.9 എക്‌സാബൈറ്റ്‌സാണ്. ചൈന മൊബൈലിന്റേത് 38 എക്‌സാബൈറ്റ്‌സുമാണ്. ജനുവരി-മാര്‍ച്ച്‌ പാദത്തിലെ കണക്കാണിത്. ആഗോള അനലറ്റിക്‌സ് കമ്ബനിയായ ടെഫിഷ്യന്റിന്റെ കണക്കുകള്‍ പ്രകാരമാണിത്. നേരത്തെ ജിയോ സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ ലാഭ വിഹിതവും കമ്ബനികള്‍ യൂസര്‍മാരിലും ഡാറ്റ ബേസിലും അടക്കം എത്ര മുന്നേറി എന്നെല്ലാം പുറത്തുവിട്ടിരുന്നു.

വിവിധ മേഖലകളില്‍ വമ്ബന്‍ മുന്നേറ്റമായിരുന്നു കമ്ബനി സ്വന്തമാക്കിയിരുന്നത്. മാര്‍ച്ചിലെ കണക്കുപ്രകാരം 481.8 കോടിയാണ് ജിയോയുടെ മൊത്തം സബ്‌സ്‌ക്രൈബര്‍ ബേസ്. ഇതില്‍ 108 മില്യണ്‍ ജിയോയുടെ ട്രൂ 5ജി നെറ്റ് വര്‍ക്കിന്റേതാണ്.

അതിവേഗ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ആയാലും സാധാരണ മൊബൈല്‍ സര്‍വീസുകളില്‍ ആയാലും ജിയോയുടെ കുതിപ്പാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ടെലികോം മേഖലയില്‍ 46 കോടിയോളം സബ്്‌സ്‌ക്രൈബര്‍മാര്‍ ജിയോയ്ക്കുണ്ട്. ജിയോയുടെ മൊത്തം ട്രാഫിക് 40.9 എക്‌സാബൈറ്റിലെത്തിയിരുന്നു. 35.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചിരുന്നത്.

രാജ്യത്തെ 5ജി സര്‍വീസുകളില്‍ ഉണ്ടായിരിക്കുന്ന വന്‍ വളര്‍ച്ചയാണ് ജിയോയുടെ യൂസര്‍ ബേസ് കരുത്തുറ്റതാവാന്‍ കാരണം. മറ്റ് കമ്ബനികളെ അപേക്ഷിച്ച്‌ ഫൈവ് ജിയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് ജിയോ. കാരണം 28 ശതമാനം ഉപയോക്താക്കള്‍ 5ജി സബ്‌സ്‌ക്രൈബര്‍മാരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular