Saturday, June 1, 2024
HomeUSAകോൺഗ്രസ്സിലേക്ക് മത്സരിക്കുന്ന നൈദ അല്ലത്തിനു പിന്തുണ വർധിക്കുന്നു

കോൺഗ്രസ്സിലേക്ക് മത്സരിക്കുന്ന നൈദ അല്ലത്തിനു പിന്തുണ വർധിക്കുന്നു

നോർത്ത് കാരലൈന ∙ നോർത്ത് കാരലൈനാ ആറാമത് കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും യുഎസ് കോൺഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി നൈദ അല്ലത്തിന് പിന്തുണ വർധിക്കുന്നു.

ഏഷ്യൻ അമേരിക്കൻ ആന്റ് പസഫിക്ക് ഐലന്റേഴ്സ് (എഎപിഐ), വിക്ടറി ഫണ്ട്, ഇന്ത്യൻ അമേരിക്കൻ ഇംപാക്റ്റ് ഫണ്ട് എന്നീ പ്രമുഖ സംഘടനകളാണ് പുതിയതായി സ്ഥാനാർത്ഥിയെ എൻഡോഴ്സ് ചെയ്യുന്നതായി പ്രസ്താവന ഇറക്കിയിരിക്കുന്നത്.

എഎപിഐ വിക്ടറി ഫണ്ട് ചെയർമാൻ, നോർത്ത് കരോലീനായിൽ പ്രോഗസ്സീവ് മൂവ്‍മെന്റിന്റെ ചാംമ്പ്യൻ എന്നാണ് അല്ലത്തെ വിശേഷിപ്പിച്ചത്. ഇവർ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ജനങ്ങളുടെ പിന്തുണ നേടാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡ്‌ടേം തിരഞ്ഞെടുപ്പിൽ വർധിച്ച ഭൂരിപക്ഷത്തോടെ ഇവരെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അമേരിക്കൻ ഗവൺമെന്റിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന് ഇവരുടെ ജയം അനിവാര്യമാണ്. ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ഇവർ നൽകിയ സേവനം വിലമതിക്കാനാവാത്തതാണെന്ന് ഇന്ത്യൻ അമേരിക്കൻ ഇംപാക്റ്റ് ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ നീൽ മക്കിജാ പറഞ്ഞു. ഇപ്പോൾ ദൂരം (DURHAM) കമ്മീഷണറായ നൈദ അല്ലം കോൺഗ്രസ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടാൽ പ്രോഗസ്സീവ് പോളിസികൾക്കുവേണ്ടി പോരാടുമെന്ന് ഉറപ്പു നൽകി. തന്നെ എൻഡോഴ്സ് ചെയ്യുന്നതിനു രണ്ടു പ്രധാന സംഘടനകൾ മുന്നോട്ടുവന്നതിൽ അവരെ അഭിനന്ദിക്കുന്നു.– അല്ലം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular