Tuesday, May 14, 2024
HomeKeralaലോകായുക്ത പൊട്ടിത്തെറിച്ച് സിപിഐ രണ്ടും കല്പിച്ച് സിപിഎം

ലോകായുക്ത പൊട്ടിത്തെറിച്ച് സിപിഐ രണ്ടും കല്പിച്ച് സിപിഎം

വിവാദ ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് സി.പി.ഐ. കോടിയേരിയുടെ ന്യായീകരണം യുക്തിസഹമല്ലെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
കേന്ദ്ര ഇടപെടല്‍ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറക്കാനാകില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. ഓര്‍ഡിനന്‍സില്‍ വേണ്ടത്ര കൂടിയാലോചനകള്‍ എല്‍.ഡി.എഫിനുള്ളില്‍ നടന്നില്ല. മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും പ്രകാശ് ബാബു വ്യക്തമാക്കി.ഇടത് മുന്നണിയില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടു വരണമായിരുന്നു. ക്യാബിനറ്റില്‍ പോലും ആവശ്യമായ ചര്‍ച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ല. ലോകായുക്ത നിയമം വരുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ച നടന്നിരുന്നു. ഭേദഗതി വരുമ്പോഴും അത് ഉണ്ടാകണമെന്നും സി.പി.ഐ നേതാവ് ചൂണ്ടിക്കാട്ടി.സി.പി.എം മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സിനെതിരായ പ്രതിപക്ഷത്തിന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും നിലപാടുകള്‍ക്ക് കോടിയേരി മറുപടി നല്‍കിയത്. ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ വരുമ്പോള്‍ ചര്‍ച്ച ചെയ്യാമെന്ന് കോടിയേരി വ്യക്തമാക്കുന്നത്.നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോഴത്തേത്. സംസ്ഥാന ഭരണം കേന്ദ്ര സര്‍ക്കാര്‍ അസ്ഥിരപ്പെടുത്താം. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരായ ആക്ഷേപത്തില്‍ പിണറായി സര്‍ക്കാര്‍ നടപടി സ്വീകരിക്കാറുണ്ടെന്നും കോടിയേരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular