Monday, May 20, 2024
HomeIndiaഅഭിഷേക് ഒരു റിസേര്‍വ് പ്ലയര്‍ ആയെങ്കിലും ഇന്ത്യൻ ടീമില്‍ വേണമായിരുന്നു - ഹര്‍ഭജൻ

അഭിഷേക് ഒരു റിസേര്‍വ് പ്ലയര്‍ ആയെങ്കിലും ഇന്ത്യൻ ടീമില്‍ വേണമായിരുന്നു – ഹര്‍ഭജൻ

ണ്‍റൈസേഴ്‌സ് ഓപ്പണർ അഭിഷേക് ശർമ്മ ഒരു റിസേർവ് പ്ലയർ ആയെങ്കിലും ഇന്ത്യൻ ടീമില്‍ ഉണ്ടാകണം ആയിരുന്നു എന്ന് ഹർഭജൻ സിംഗ്.

ഇന്നലെ അഭിഷേക് ലഖ്നൗവിന് എതിരെ വെറും 28 പന്തില്‍ 75 റണ്‍സ് അടിച്ച്‌ അവരെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചിരുന്നു. ട്രാവിസ് ഹെഡിനൊപ്പം 167 റണ്‍സ് കൂട്ടുകെട്ട് ആണ് അഭിഷേക് ഇന്നലെ പടുത്തത്‌.

“ഹൈദരാബാദില്‍ എന്താണ് സംഭവിച്ചത്! ട്രാവിസ്ഹെഡും അഭിഷേക് ശർമ്മയും സിംഗിള്‍സ് എടുക്കുന്നത് പോലെ സിക്‌സറുകള്‍ പറത്തി. 9.4 ഓവറില്‍ 165 റണ്‍സ് പിന്തുടർന്നു. ടീം ഇന്ത്യ അഭിഷേകിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണോ? റിസേർവ്സ് ആയെങ്കിലും” ബുധനാഴ്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഹർഭജൻ ചോദിച്ചു.

ഇന്ത്യ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ അഭിഷേകിന് അവസരം ഉണ്ടായിരുന്നില്ല. എന്നാല്‍ ലോകകപ്പിന് അല്ലെങ്കില്‍ അതിനു പിന്നാലെ അഭിഷേക് ഇന്ത്യൻ ടീമിലേക്ക് എത്തും എന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular