Friday, May 3, 2024
HomeIndiaആ​യി​ര​ത്തി​ലേ​റെ പേ​രെ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​കാ​ശ് ബ​ഷീ​ര്‍ ദൈ​വ​ദാ​സ​ന്‍

ആ​യി​ര​ത്തി​ലേ​റെ പേ​രെ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​കാ​ശ് ബ​ഷീ​ര്‍ ദൈ​വ​ദാ​സ​ന്‍

ലാ​​ഹോ​​ര്‍: ആ​​യി​​ര​​ത്തി​​ലേ​​റെ ക​​ത്തോ​​ലി​​ക്കാ വി​​ശ്വാ​​സി​​ക​​ളെ ചാ​​വേ​​ര്‍ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍നിന്നു ര​​ക്ഷ​​പ്പെ​​ടു​​ത്താ​​നാ​​യി മ​​ര​​ണം വ​​രി​​ച്ച പാ​​ക്കി​​സ്ഥാ​​ന്‍​​കാ​​ര​​ന്‍ ആ​​കാ​​ശ് ബ​​ഷീ​​റി​​നെ ദൈ​​വ​​ദാ​​സ​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.
പാ​​ക്കി​​സ്ഥാ​​നി​​ല്‍​​നി​​ന്ന് ദൈ​​വ​​ദാ​​സ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന ആ​​ദ്യ​​ത്തെ​​യാ​​ളാ​​ണ്, ഇ​​രു​​പ​​തു വ​​യ​​സു​​ള്ള​​പ്പോ​​ള്‍ ര​​ക്ത​​സാ​​ക്ഷി​​യാ​​യ ആ​​കാ​​ശ് ബ​​ഷീ​​ര്‍.

2015 മാ​​ര്‍​​ച്ച്‌ 15നാ​​ണ് ലാ​​ഹോ​​റി​​ലെ സെ​​ന്‍റ് ജോ​​ണ്‍​സ് ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ല്‍ ചാ​​വേ​​ര്‍ ആ​​ക്ര​​മ​​ണ​​ത്തി​​നു ഭീ​​ക​​ര​​നെ​​ത്തി​​യ​​ത്. ആ ​​സ​​മ​​യം ആ​​യി​​ര​​ത്തി​​ലേ​​റെ വി​​ശ്വാ​​സി​​ക​​ള്‍ പ​​ള്ളി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. വോ​​ള​​ന്‍റിയ​​ര്‍ സു​​ര​​ക്ഷാ ഗാ​​ര്‍​​ഡാ​​യ ആ​​കാ​​ശ് ഭീ​​ക​​ര​​നെ ത​​ട​​ഞ്ഞു.

“ഞാ​​ന്‍ മ​​രി​​ച്ചേ​​ക്കും എ​​ന്നാ​​ല്‍ നി​​ങ്ങ​​ളെ അ​​ക​​ത്തേ​​ക്കു പോ​​കാ​​ന്‍ അ​​നു​​വ​​ദി​​ക്കി​​ല്ല”-​​എ​​ന്നാ​​യി​​രു​​ന്നു ഭീ​​ക​​ര​​നോ​​ട് ആ​​കാ​​ശ് പ​​റ​​ഞ്ഞ​​ത്. തു​ട​ര്‍​ന്നു ഭീ​​ക​​ര​​ന്‍ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ല്‍ ആ​​കാ​​ശും മ​​റ്റു 16 പേ​​രും മ​​രി​​ച്ചു.

എ​​ഴു​​പ​​തോ​​ളം പേ​​ര്‍​​ക്കു പ​​രി​​ക്കേ​​റ്റു. ആ​​കാ​​ശി​ന്‍റെ ധീ​​രോ​​ചി​​ത ഇ​ട​പെ​ട​ലാ​ണ് നി​​ര​​വ​​ധി ജീ​​വ​​ന്‍ ര​​ക്ഷി​​ച്ച​​ത്. ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​ക്കു തൊ​​ട്ട​​ടു​​ത്തു​​ള്ള ച​​ര്‍​​ച്ച്‌ ഓ​​ഫ് പാ​​ക്കി​​സ്ഥാ​​ന്‍റെ കീ​​ഴി​​ലു​​ള്ള ക്രൈ​​സ്റ്റ് ച​​ര്‍​​ച്ചി​​ലും ഭീ​​ക​​ര​​ര്‍ ആ​​ക്ര​​മ​​ണം ന​​ട​​ത്തി.

തെ​​ഹ്‌രീ​​ക് -ഇ- ​​താ​​ലി​​ബാ​​ന്‍ പാ​​ക്കി​​സ്ഥാ​​ന്‍ ജ​​മാ​​ത്തു​​ള്‍ അ​​ഹ്രാ​​ര്‍(​​ടി​​ടി​​പി-​​ജെഎ) എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തി​രു​ന്നു.

ആ​​കാ​​ശി​​നെ ദൈ​​വ​​ദാ​​സ​​നാ​​യി വ​​ത്തി​​ക്കാ​​ന്‍ അം​​ഗീ​​ക​​രി​​ച്ചു​​വെ​​ന്നു തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണു ലാ​​ഹോ​​ര്‍ ആ​​ര്‍​​ച്ച്‌ബി​​ഷ​​പ് സെ​​ബാ​​സ്റ്റ്യ​​ന്‍ ഷാ ​​പ്ര​​ഖ്യാ​​പി​​ച്ച​​ത്. പാ​​ക്കി​​സ്ഥാ​​നി​​ലെ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെ സം​​ബ​​ന്ധി​​ച്ച്‌ മ​​ഹ​​ത്താ​​യ ദി​​ന​​മെ​​ന്നാ​​ണു ലാ​​ഹോ​​ര്‍ അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ല്‍ ഫാ. ​​ഫ്രാ​​ന്‍​​സി​​സ് ഗു​​ല്‍​​സാ​​ര്‍ പ്ര​​തി​ക​രി​ച്ച​​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular