Tuesday, May 7, 2024
HomeUSAഞായർ വരെ ഡാലസിലെ ഡാർട്ട് സർവീസ് നിർത്തിവയ്ക്കുന്നു

ഞായർ വരെ ഡാലസിലെ ഡാർട്ട് സർവീസ് നിർത്തിവയ്ക്കുന്നു

ഡാളസ് ∙ ബുധനാഴ്ച മുതൽ നോർത്ത് ടെക്സസിൽ മഞ്ഞുവീഴ്ചയും മഴയും ഐസും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ (ഫെബ്രുവരി 6) ഡാർട്ട് സർവീസ് നിർത്തിവയ്ക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

റെയ്ൽ സർവീസ് ബുധനാഴ്ച അവസാനിപ്പിച്ചു ഞായറാഴ്ച വൈകിട്ടു പുനരാരംഭിക്കും. ഞായറാഴ്ചയിലെ സമയ വിവര പട്ടിക ലഭിക്കണമെങ്കിൽ dart.org പരിശോധിക്കണം. ബസ് സർവീസ് ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് ആരംഭിക്കും.

ബസ് സർവീസും, റെയ്ൽ സർവീസും, സ്ട്രീറ്റ് കാർ സർവീസും നിർത്താലാക്കുന്നതോടെ ഇതിനെ ആശ്രയിക്കുന്ന നിരവധി പേർക്കാണ് കൃത്യസമയത്തു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കാതെ വരിക. ബുധനാഴ്ച അർദ്ധരാത്രി മുതൽ രണ്ടു മൂന്നു ദിവസത്തേക്ക് ഡാലസിലെ ജനജീവിതം സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular