Saturday, May 4, 2024
HomeObituaryടിഎം കോശി ,ശോശ ജോഷി(മിനി) എന്നിവരുടെ വിയോഗത്തിൽ ഇൻറർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു

ടിഎം കോശി ,ശോശ ജോഷി(മിനി) എന്നിവരുടെ വിയോഗത്തിൽ ഇൻറർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു

ഹൂസ്റ്റൺ :മാർത്തോമ സഭ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സെക്രട്ടറി അജു എബ്രഹാമിന്റെ  ഭാര്യാപിതാവും സുവിശേഷ പ്രസംഗസംഘത്തിൽ  ദീർഘകാലം സുവിശേഷകനായി   സേവനമനുഷ്ഠിച്ച കായംകുളം കറ്റാനം  കന്നേൽ  ഭവനത്തിൽ ടിഎം കോശിഉപദേശിയുടെയും , ഫെബ്രു 8 നു  ആകസ്മികമായി അന്തരിച്ച അറ്റ്ലാന്റ മാർത്തോമാ ചർച്ച അംഗം ഡോ ജോഷി ജേക്കബിന്റെ ഭാര്യ ശോശജോഷി(53)യുടെയും നിര്യാണത്തിൽ ഇൻറർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു ഇരുവരുടെയും കുടുംബത്തിന്റെ ആശ്വാസത്തിനായി ഐ പി എൽ കുടുംബാംഗങ്ങൾ ഒരു നിമിഷം മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.
ജീവിതമാണ് പ്രസംഗം എന്ന് പ്രവർത്തിയിലൂടെ തെളിയിക്കുകയും , ആത്മീയതക് ജീവിത സാക്ഷ്യത്തിലൂടെ പുത്തൻ മാതൃക കാണിച്ചു തരികയും ചെയ്ത മാർത്തോമാ സഭയിൽ എന്നും ഒരു ഉപദേശിയായി അറിയപ്പെടാൻ ആഗ്രഹിച്ച  ഉന്നത വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന ടി എം കോശിയെന്നു കോർഡിനേറ്റർ ടി എ മാത്യു അനുസ്മരിച്ചു .
നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം ഈയിടെ അറ്റ്ലാന്റയിൽ സംഘടിപ്പിച്ച  ഫാമിലി കോൺഫ്രൻസിന്റെ വിജയത്തിനായി  അക്ഷീണം പ്രയത്നിച്ച ശോശ ജോഷി(മിനി),ഇടവകയുടെ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു .മിനിയുടെ അപ്രതീക്ഷിത വിയോഗം ഇടവകക് മാത്രമല്ല മാത്തോമാ ഭദ്രാസനത്തിനും വലിയൊരു നഷ്ടമാണെന്നും ടി എ  മാത്യു പറഞ്ഞു.ഈ വാരാന്ത്യ൦  നടക്കുന്ന സംസ്കാര ശുശ്രുഷയിൽ ദൈവ ക്രപ വ്യാപാരിക്കുവാൻ ഐ പി എൽ  കുടുംബാംഗങ്ങൾ പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഫെബ്രുവരി  എട്ടാം തീയതി ചൊവാഴ്ച രാത്രി എട്ടുമണിക്ക് ചേർന്ന് ഇൻറർനാഷണൽ പ്രയർ ലൈൻ 404 മാത് സമ്മേളനത്തിൽ കോഡിനേറ്റർ സി വി സാമുവേൽ ആമുഖപ്രസംഗം നടത്തുകയും എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയുകയും ചെയ്തു .തോമസ് ജോൺ ചിക്കാഗോ) പ്രാരംഭ പ്രാർത്ഥന നടത്തി .ലീലാമ്മ ജോൺ നിശ്ചയിക്കപ്പെട്ട  പാഠഭാഗം വായിച്ചു .
മുഖ്യ പ്രഭാഷകൻ  റവ  അജു  അബ്രഹാം ഉൽപത്തി അഞ്ചാമതു അദ്ധ്യായത്തിന്റെ 21 -29 ഭാഗത്തെ ആസ്പധമാക്കി   ധ്യാനപ്രസംഗം നടത്തി .പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരെ ആശ്വസിപ്പികേണ്ടതു നമ്മുടെ ഉത്തരവാധിത്വമാണ്. അങ്ങനെയാണെങ്കിൽ മാത്രമേ ക്രിസ്തീയ ദൗത്യം  നിറവേറ്റപ്പെട്ടു എന്ന സംതൃപ്‌തി നമുക്ക് ലഭികുകയുളൂ.വാഗ്ദത്തംഗളിൽ വിശ്വസ്തനായ ദൈവം നമ്മോടുകൂടെയുണ്ട് . അവൻ നമ്മെ ജീവപര്യന്തം വഴി നടത്തുമെന്നും അച്ഛൻ പറഞ്ഞു.

മധ്യസ്ഥ പ്രാർത്ഥനയ്ക്ക് മിസ്റ്റർ ജോസഫ് ജോർജ്(രാജു)ഹൂസ്‌റ്റൻ  നേതൃത്വം നൽകി .ഐപിഎൽ കോഡിനേറ്റർ ടി എ  മാത്യു നന്ദി അറിയിച്ചു  റവ പി എം തോമസ് അച്ചന്റെ പ്രാർഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular