Monday, May 6, 2024
HomeKeralaമലയില്‍ അതിക്രമിച്ച്‌ കടക്കുന്നവര്‍ക്ക് ഇളവില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

മലയില്‍ അതിക്രമിച്ച്‌ കടക്കുന്നവര്‍ക്ക് ഇളവില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

ചെറാട് സ്വദേശി ആര്‍.ബാബു കുടുങ്ങിയ പാലക്കാട് മലമ്ബുഴ കൂര്‍മ്ബാച്ചി മലയില്‍ അനധികൃതമായുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍.

ബാബു നിയമ ലംഘനമാണ് നടത്തിയതെങ്കിലും തല്‍കാലം ഉപദ്രവിക്കേണ്ടതില്ല എന്നു തീരുമാനിച്ചു. ഇത് മറയാക്കി കൂടുതല്‍ ആളുകള്‍ എത്തുന്നു. ഇനി ആര്‍ക്കും ഇളവ് കിട്ടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കൂര്‍മ്ബാച്ചി മലയില്‍ കയറിയ മലമ്ബുഴ ആനക്കല്‍ സ്വദേശി രാധാകൃഷ്ണനെ അര്‍ധരാത്രിയോടെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രാധാകൃഷ്ണന്‍ മാനസിക അസ്വസ്ഥതകള്‍ ഉള്ളയാളാണെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

മേഖലയില്‍ വീണ്ടും യുവാവ് എത്തിയ സംഭവത്തില്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ആദിവാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഇളവുണ്ടോ എന്ന് പരിശോധിക്കും. പ്രദേശത്ത് കൂടുതല്‍ പരിശോധന ഏര്‍പ്പെടുത്തും. ജനകീയ പ്രതിരോധ സേനയേയും ആര്‍.ആര്‍.ടിയേയും ഉപയോഗിക്കും. ഇവിടെ സ്വീകരിക്കേണ്ട നടപടിയെ പറ്റി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular