Sunday, May 5, 2024
HomeUSAജെപ്പഡി കോളജ് ക്വിസ് മത്സരത്തിൽ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിക്ക് $250,000 സമ്മാനം

ജെപ്പഡി കോളജ് ക്വിസ് മത്സരത്തിൽ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിക്ക് $250,000 സമ്മാനം

ന്യൂയോർക്ക്: വിദ്യാർത്ഥികൾക്കുള്ള നാഷണൽ കോളേജ് ചാമ്പ്യൻഷിപ്പ് ജെപേർഡി പ്രീമിയർ ക്വിസ് ടൂർണമെന്റിൽ ഇന്ത്യൻ-അമേരിക്കൻ ജസ്കരൺ സിംഗ് 250,000 ഡോളർ സമ്മാനം നേടി.

രണ്ടാഴ്ചയിലേറെയായി നടന്നുവന്ന ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അവസരത്തിനായി മത്സരിച്ച ഏകദേശം 26,000 പേരിൽ നിന്ന് തിരഞ്ഞെടുത്ത 35 വിദ്യാർത്ഥികളെ പരാജയപ്പെടുത്തിയാണ് ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ ഫിനാൻസ് ആൻഡ്  ഇക്കണോമിക്‌സ് അവസാന വർഷ വിദ്യാർത്ഥിയായ  സിംഗ് (22) ചാമ്പ്യൻഷിപ്പ് നേടിയത്.

ടിവിയിലെ ജെപ്പഡി മത്സരത്തിന്റെ വകഭേദമായാണ് ഈ മത്സരം. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷമായി കൊളീജിയറ്റ് മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ക്വാർട്ടർ മില്യൺ ഡോളർ എന്നത് തന്റെ കോളജ് ഫീസിനേക്കാൾ വലിയ തുകയാണെന്ന് സിംഗ് സന്തോഷത്തോടെ പറഞ്ഞു. ഇത്തവണ സിംഗിനെതിരെ മത്സരിച്ച വിദ്യാർത്ഥികളിൽ നാല് പേർ ഇന്ത്യൻ വംശജരും ഒരാൾ ശ്രീലങ്കനുമായിരുന്നു.

ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ധ്രുവ് ഗൗർ 2018ലും മിനസോട്ട യൂണിവേഴ്സിറ്റിയിൽ നിന്നുള്ള നിബിർ ശർമ്മ 2019ലും ടൂർണമെന്റിൽ വിജയിച്ച് ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയുടെ അഭിമാനം ഉയർത്തിയതിന്റെ ആവർത്തനമാണ് സിംഗിന്റെ വിജയം.  2001ൽ വിനിത കൈലാസനാഥ് എന്ന ഇന്ത്യക്കാരിയും ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.

2019-ൽ നടന്ന ടീൻ ടൂർണമെന്റിൽ അവി ഗുപ്ത എന്ന ഇന്ത്യൻ-അമേരിക്കൻ 100,000 ഡോളർ സമ്മാനം നേടിയിരുന്നു.

സിംഗ്  കോളജിലെ ഒന്നാം വർഷ പഠനത്തിന് ശേഷം വാഷിംഗ്ടണിലെ ഒരു പൗരാവകാശ സംഘടനയിൽ ജോലി ചെയ്തിരുന്നതായി ഷോയിൽ പറഞ്ഞു. തന്റെ വിജയത്തിന് മാതാപിതാക്കൾ നൽകിയ പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു. 13 വയസ്സുള്ളപ്പോൾ അമ്മയാണ് തന്നെ ടീൻ ജപ്പഡി  ടൂർണമെന്റിനായി സൈൻ അപ്പ് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന ഓർമ്മയും സിംഗ് പങ്കുവച്ചു. കൗമാരക്കാർക്കുള്ള മത്സരത്തിൽ അന്ന് പങ്കെടുത്തില്ലെങ്കിലും, കോളേജ് ചാമ്പ്യൻഷിപ്പിന് ശ്രമിക്കാൻ അതൊരു  പ്രോത്സാഹനമായി.

ഈ വിജയം ആഘോഷിക്കാൻ യൂണിവേഴ്സിറ്റിയുടെ ടവർ ഓറഞ്ച് നിറത്തിൽ പ്രകാശിപ്പിക്കുമെന്ന് സിങ്ങിനെ അഭിനന്ദിച്ചുകൊണ്ട്  യൂണിവേഴ്സിറ്റി പ്രസിഡന്റ് ജയ് ഹാർട്ട്സെൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular