Tuesday, May 21, 2024
HomeKeralaഫ്ലാറ്റിന്റെ 13-ാം നിലയില്‍ നിന്നും വീണ് ഡോക്ടര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

ഫ്ലാറ്റിന്റെ 13-ാം നിലയില്‍ നിന്നും വീണ് ഡോക്ടര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

കൊച്ചി: ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ സ്വദേശി രേഷ്മ ആന്‍ എബ്രഹാം (26) ആണ് മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറും ഇന്റേണല്‍ മെഡിസില്‍ ട്രെയിനിങ് വിദ്യാര്‍ഥിനിയുമായിരുന്നു.

ശനിയാഴ്ച വൈകിട്ടാണു സംഭവം. ഫ്ലാറ്റിന്റെ 13-ാം നിലയില്‍ നിന്നും താഴെ വീണ രേഷ്മ, രണ്ടാം നിലയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യ ചെയ്തതെന്നാണു നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular