Tuesday, April 30, 2024
HomeUSAഇല്ലിനോയ് സ്കൂളുകളിൽ മാസ്ക് ഒഴിവാക്കുന്നു

ഇല്ലിനോയ് സ്കൂളുകളിൽ മാസ്ക് ഒഴിവാക്കുന്നു

ഷിക്കാഗോ ∙ തിങ്കളാഴ്ച മുതൽ ഇല്ലിനോയ് സംസ്ഥാനത്തെ സ്കൂളുകളില്‍ മാസ്ക് ധരിക്കുന്നത് അവസാനിപ്പിക്കുന്നതിന് തീരുമാനിച്ചു. വെള്ളിയാഴ്ച സിഡിസിയുടെ പുതിയ മാസ്ക് മാൻഡേറ്റ് പ്രഖ്യാപിച്ചതിന് തൊട്ടുപുറകെയാണ്, ഗവർണർ സ്കൂൾ മാസ്ക്ക് മാൻഡേറ്റ് നീക്കം ചെയ്യുന്ന ഉത്തരവിറക്കിയത്. സ്കൂൾ മാസ്ക്ക് മാൻഡേറ്റ് ഭാവിയിൽ വേണ്ടി വരുമോ എന്നത് പിന്നീട് ആലോച്ചിച്ച് തീരുമാനിക്കുമെന്നും ഗവർണർ പറഞ്ഞു.

ഇൻഡോർ മാസ്ക്ക് മാൻഡേറ്റ് വേണ്ടെന്നുവെയ്ക്കുകയും കോവിഡ് അതിവ്യാപന മേഖലയിൽ മാത്രം മാസ്ക്ക് ധരിച്ചാൽ മതിയെന്നുമുള്ള സിഡിസിയുടെ തീരുമാനം സ്വാഗതാർഹമാണെന്നും ഇല്ലിനോയിലെ എല്ലാ സ്കൂൾ ഡിസ്ട്രിക്റ്റുകളും സിഡിസി മാനദണങ്ങൾ പാലിക്കണമെന്നും ഗവർണർ അഭ്യർഥിച്ചു.

Gov. J.B. Pritzker takes his mask off as he speaks on Feb. 8, 2022 to announce the end of the Illinois mask mandate on Feb. 28, 2022.

സംസ്ഥാന വ്യാപകമായി മാസ്ക് മാൻഡേറ്റ് നീക്കം ചെയ്യുന്നതും തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്നും ഗവർണർ പറഞ്ഞു. കോവിഡ് കേസുകൾ ഗണ്യമായി കുറയുകയും വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാസ്ക്ക് മാൻഡേറ്റ് പിൻവലിക്കുന്നതെന്നും ഗവർണർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular