Friday, May 3, 2024
HomeEditorialഇന്ത്യ എന്തുകൊണ്ട്‌ കൈ പൊക്കിയില്ല ?

ഇന്ത്യ എന്തുകൊണ്ട്‌ കൈ പൊക്കിയില്ല ?

റഷ്യ,  നിരപരാധിയും,നിസ്സഹായവുമായ ഒരു ചെറിയ രാജ്യത്തെ  നിഷ്ഠൂരമായി ആക്രമിച്ച സാഹചര്യത്തിൽ U N സെക്യൂരിറ്റി കൌൺസിൽ, കയ്യേറ്റം അവസാനിപ്പിച്ചു ചർച്ചകൾ നടത്തി പരിഹാരം കാണുക എന്ന അമേരിക്ക അവതരിപ്പിച്ച നിവേദനത്തിൽ  ഇന്ത്യ എന്തു കാരണത്താൽ ചൈനയോടു ചേർന്ന് ഈ ക്രൂരതയിൽ നിക്പക്ഷത കാട്ടി?

ആഗോളതലത്തിൽ ഒട്ടുമുക്കാൽ രാഷ്ട്രങ്ങളും ഈ യുദ്ധത്തിൽ റഷ്യയെ പഴിക്കുന്നത് മാധ്യമങ്ങളിൽ കാണുന്നുണ്ട്. ഗാന്ധിജിയുടെ നാടായ ഇന്ത്യയെ പോലുള്ള അഹിംസ സിദ്ധാദം പ്രസംഗിക്കേണ്ട ഭാരതം ചൈനയോടു ചേർന്ന് ഒരു ബലഹീന രാഷ്ട്രത്തിൻറ്റെ തുണക്കു വന്നില്ല.

ശെരിതന്നെ റഷ്യ ഇന്ത്യയുടെ പ്രധാന ആയുധ ഉറവിടം കൂടാതെ ഒരു സുഹൃത്ത് രാഷ്ട്രം. ഒരു സ്നേഹിതൻ തെറ്റു ചെയ്താൽ അയാളെ തിരുത്തുന്നതിനോ തെറ്റെന്നു പറയുന്നതിനോ പറ്റില്ല ഇതാണോ ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രം പുറം ലോകത്തിനു കാട്ടിക്കൊടുക്കേണ്ടത്? യൂകറെനിൽ ഇപ്പോൾ നടക്കുന്ന അനാവശ്യ നരഹത്യയും ജനത  ഭയപ്പെട്ടു  നാലുപാടും ഓടുന്നതും ഇന്ത്യ കാണുന്നില്ല?

ഇന്ത്യയുടെ രണ്ടു അണുആയുധ അയല്‍വാസികൾ ചൈനയും പാക്കിസ്ഥാനും. റഷ്യ യൂകരീൻ ആക്രമണം തുടങ്ങിയ സമയം പാകിസ്ഥാൻ ഭരണാധികാരി ഇമ്രാo ഖാൻ പുട്ടിനോടു കൂടി വിരുന്നു സൽക്കാരത്തിൽ. പുട്ടിൻ ഈയൊരു അതിക്രമം തുടങ്ങുന്നതിനു മുൻപേ ചൈനയിൽ ചെന്നു സിജിൻപിങ്ങിൽ നിന്നും അനുഗ്രഹവും നേടിയിരുന്നു. ചൈന, റഷ്യ പാകിസ്ഥാൻ ഇതൊന്നും ജനാതിപത്യ രാഷ്ട്രങ്ങളല്ല നേതാക്കൾക്ക് ഒരു ഉത്തരവാദിത്വവുമില്ല.

ചൈന ഇന്ത്യയുടെ വടക്കൻ അതിർത്തിയിലും ടിബറ്റിലും ചൈനയുടെ സൈന്യം താവളമടിച്ചിരിക്കുന്നു ഇടക്കിടെ അതിർത്തി തർക്കവും നടക്കുന്നുണ്ട്. പാക്കിസ്ഥാനും അതേരീതിയിൽ. ചൈന വിപുലമായ രീതിയിൽ ലഡാക്കിൽ പ്രവേശിച്ചാൽ റഷ്യ ഇന്ത്യയുടെ സഹായത്തിനു വരുമോ, ചൈനക്കെതിരായി U N സെക്യൂരിറ്റി സഭയിൽ പ്രമേയം വന്നാൽ റഷ്യ ചൈനക്കെതിരായി നിൽക്കുമോ? ഈ സമയം പാക്കിസ്ഥാനും ചൈനയോടു കൂടി കൂടില്ല എന്നതിന് ആരെങ്കിലും ഉറപ്പു നൽകുമോ?

ഈയൊരു ആക്രമണത്തിൽ നിന്നും പുതിയൊരു ലോക നിയമക്രമം സംജാതമായിരിക്കുന്നു. ശക്ത രാഷ്ട്രങ്ങൾക്ക് ചെറിയ രാജ്യങ്ങളെ എന്തെകിലുമൊക്കെ കാരണങ്ങൾ കാട്ടി കയ്യേറ്റം നടത്താം. അതിൽ ഇന്ത്യ പോലുള്ള രാഷ്ട്രങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ചൈനക്ക് പച്ചക്കൊടി കിട്ടിയിരിക്കുന്നു തൈവാനെ താമസിയാതെ അധീനപ്പെടുത്തുന്നതിന് . റഷ്യയും ചൈനയും ഭരിക്കുന്നത് യാതൊരു മനുഷ്യത്വവുമില്ലാത്ത നേതാക്കൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular