Thursday, May 16, 2024
HomeKeralaഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ടിന് ആലപ്പുഴ ഡിസിസി സ്വീകരണം നൽകി

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ടിന് ആലപ്പുഴ ഡിസിസി സ്വീകരണം നൽകി

ആലപ്പുഴ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ടിന് ആലപ്പുഴ ഡിസ്ട്രിക്റ്റ് കോൺഗ്രസ് കമ്മറ്റി സ്വീകരണം നൽകി.
മുമ്പ് ഡിസിസി പ്രസിഡന്റായിരുന്ന  എൻ കെ തോമസിനെ  (ലീലാ മാരേട്ടിന്റെ പിതാവ് ) മുൻ എം എൽ എയും , മുൻ  ഡി.സി.സി പ്രസിഡന്റുമായിരുന്ന ഷുക്കൂർ അനുസ്മരിച്ചു. ആലപ്പുഴ ജില്ലയിൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ എൻ കെ തോമസ് സാർ നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനിക്കാവുന്നതും, മാതൃകകുമായിരുന്നുവെന്ന്  ഡി. സി. സി പ്രസിഡന്റ് ബാബു പ്രസാദ് പറഞ്ഞു. ലോകത്തിന്റെ ഏത് കോണിൽ പോയാലും കോൺഗ്രസ് പ്രവർത്തക ആയി പ്രവർത്തിക്കുകയും കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി നിലകൊള്ളുകയും നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നത് അഭിമാനകരമായ നിമിഷമാണെന്ന് ലീലാ മാരേട്ട് സ്വീകരണത്തിന് മറുപടിയായി പറഞ്ഞു.

കെപിസിസി സെക്രട്ടറി ഷാജി കറ്റാനം, യുഡിഎഫ് ജില്ലാ ചെയർമാൻ ഷാജി മോഹൻ,  ഡിസിസി സെക്രട്ടറി സജി കുര്യാക്കോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular