Monday, May 13, 2024
HomeGulfകള്ളപ്പണം വെളുപ്പിക്കല്‍: വിവരങ്ങള്‍ കൈമാറാന്‍ ധാരണയായി

കള്ളപ്പണം വെളുപ്പിക്കല്‍: വിവരങ്ങള്‍ കൈമാറാന്‍ ധാരണയായി

മസ്‌കത്ത്: കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ തുടങ്ങിയ മേഖലകളിലെ വിവരങ്ങള്‍ കൈമാറാന്‍ നാഷനല്‍ സെന്‍റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷനും ഒമാന്‍ ക്രെഡിറ്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററും കരാര്‍ ഒപ്പുെവച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ചെറുക്കുന്നതിനുമുള്ള അന്താരാഷ്ട്ര രീതികള്‍ സ്വീകരിക്കുന്നതിനും വിവരങ്ങളും അനുഭവങ്ങളും പരസ്പരം കൈമാറുന്നതിനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. നാഷനല്‍ സെന്‍റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സി.ഇ.ഒ ലെഫ്റ്റനന്‍റ കേണല്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അമര്‍ അല്‍ കിയുമി, ഒമാന്‍ ക്രഡിറ്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ജനറല്‍ മാനേജര്‍ ബസ്സാം അല്‍ ജമാലി എന്നിവരാണ് സഹകരണ കാരാറില്‍ ഒപ്പുവെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular