Saturday, May 18, 2024
HomeKerala'ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ്'; പ്രതിസന്ധി പരിഹരിച്ച്‌ തിരിച്ചുവരുമെന്ന് ചെന്നിത്തല

‘ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ്’; പ്രതിസന്ധി പരിഹരിച്ച്‌ തിരിച്ചുവരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി ഞെട്ടിക്കുന്നതാണ്‌. കോണ്‍ഗ്രസ് കൂടുതല്‍ ആത്മപരിശോധന നടത്തും, അതിജീവിക്കും. ഇപ്പോളത്തെ പ്രതിസന്ധി പരിഹരിച്ചു പാര്‍ട്ടി തിരിച്ച്‌ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ക്കിംഗ് കമ്മിറ്റി കൂടി തുടര്‍ന്നടപടി സ്വീകരിക്കും. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്റെ സൂചന ലഭിച്ചു തുടങ്ങിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതിനിടെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശ്രീകണ്ഠാപുരത്തെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ വാചകം. പെട്ടി തൂക്കി വേണുഗോപാല്‍ ഒഴിവാകു എന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular