Saturday, May 4, 2024
HomeIndiaയുക്രെയിനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം

യുക്രെയിനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം

തിരുവനന്തപുരം: യുക്രെയിനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാദ്ധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും ബഡ്ജറ്റില്‍ പ്രഖ്യാപനം.

ഇതിനായി 10 കോടി വകയിരുത്തി. യുക്രെയിനില്‍ നിന്നെത്തിയ 3123 പേരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ നാട്ടിലെത്തിച്ചു. സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് നോര്‍ക്ക ഉടന്‍ തയ്യാറാക്കും.

രണ്ടു വര്‍ഷത്തിലേറെ വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായുള്ള സ്വാന്തന പദ്ധതിക്കായി 33 കോടിയും പ്രവാസികളുടെ ഏകോപന പുനഃസംയോജന പദ്ധതിക്കായി 50 കോടിയും വകയിരുത്തി. നോണ്‍ റസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന് 9 കോടിയുമുണ്ട്. പ്രവാസികാര്യ വകുപ്പിന് 147.51 കോടിയാണ് വിഹിതം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular