Friday, July 5, 2024
HomeIndiaഹി​ജാ​ബ്: ക​ര്‍​ണാ​ട​ക​യി​ല്‍ മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ ബ​ന്ദ് പു​രോ​ഗ​മി​ക്കു​ന്നു

ഹി​ജാ​ബ്: ക​ര്‍​ണാ​ട​ക​യി​ല്‍ മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ ബ​ന്ദ് പു​രോ​ഗ​മി​ക്കു​ന്നു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ മു​സ്ലിം സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് പു​രോ​ഗ​മി​ക്കു​ന്നു. ഹി​ജാ​ബ് വി​ധി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ന്ദ്.

രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ബ​ന്ദ്. ക​ര്‍​ണാ​ട​ക​യി​ലെ അ​മീ​ര്‍-​ഇ-​ശ​രി​യ​ത്ത് മൗ​ലാ​ന സ​ഗീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ന്‍ റ​ഷാ​ദി​യാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത പോലീസ് സുരക്ഷയാണ് എല്ലായിടത്തും ഏര്‍പ്പാടാക്കിയിരിക്കുന്നത്. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഹി​ജാ​ബ് ധ​രി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ള്‍ ചൊ​വ്വാ​ഴ്ച ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഹി​ജാ​ബ് ഇ​സ്‌​ലാം മ​താ​ചാ​ര​ത്തി​ലെ അ​വി​ഭാ​ജ്യ​ഘ​ട​ക​മ​ല്ലെ​ന്നും യൂ​ണി​ഫോ​മി​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​തി​ര്‍​ക്കാ​നാ​കി​ല്ലെ​ന്നും കാ​മ്ബ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ഷ്ക​ര്‍​ഷി​ക്കു​ന്ന യൂ​ണി​ഫോം മാ​ത്ര​മേ ധ​രി​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് റി​തു​രാ​ജ് അ​വാ​സ്തി അ​ധ്യ​ക്ഷ​നാ​യ വി​ശാ​ല ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ന്യാ​യ​മാ​യ നി​യ​ന്ത്ര​ണ​മാ​ണ് യൂ​ണി​ഫോം. യൂ​ണി​ഫോ​മി​ല്‍ നി​ബ​ന്ധ​ന​ക​ള്‍ നി​ര്‍​ദേ​ശി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കും. നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ഉ​ഡു​പ്പി​യി​ലെ മു​സ്‌​ലിം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ‌

RELATED ARTICLES

STORIES

Most Popular