Tuesday, May 21, 2024
HomeUSAഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസ

ഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസ

ന്യു യോർക്ക്:  കേരള സെന്ററിൽ നടന്ന കുടുബ സംഗമത്തിൽ  ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന ഫോമാ ഫാമിലി ടീം തങ്ങളുടെ കർമ്മപരിപാടികൾ വിശദീകരിക്കുകയും അംഗങ്ങളുടെ പിന്തുണ അഭ്യര്ഥിക്കുകയും ചെയ്തു.

ന്യു യോർക്ക് സെനറ്റർ കെവിൻ തോമസ് പങ്കെടുക്കുകയും ടീമിന് വിജയം ആശംസിക്കുകയും ചെയ്തത് പുതുമയായി. ജോ. സെക്രട്ടറിയായി മത്സരിക്കുന്ന ബിജു ചാക്കോ തന്റെ ഇലക്ഷന് നൽകിയ സഹായം മറക്കാനാവില്ലെന്നും അദ്ദേഹം ഉൾപ്പെട്ട ടീം മികച്ചതായിരിക്കുമെന്നതിൽ തനിക്കു സംശയമില്ലെന്നും സെനറ്റർ കെവിൻ പറഞ്ഞു.  നമ്മെ തുണച്ച സമൂഹത്തിനു ഗുണകരമായതു പ്രവർത്തിക്കാൻ നമുക്ക് കടമയുണ്ട്. ആ ദൗത്യം ഫോമാ നിർവഹിക്കുന്നതിൽ സന്തോഷമുണ്ട്-അദ്ദേഹം പറഞ്ഞു.

രണ്ട് പാനലാണ് ഇലെക്ഷനിൽ എന്തങ്കിലും ഇതൊരു സൗഹൃദ മത്സരം  മാത്രമാണെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി  ജെയിംസ്  ഇല്ലിക്കൽ പറഞ്ഞു. ഈ സമ്മേളനം നടക്കുമ്പോൾ എതിർ പാനലിന്റെയും സമ്മേളനം നടക്കുന്നത് പരസ്പരം അറിയാതെ സംഭവിച്ചതാണ്.  ഏഴ് ആശയങ്ങളാണ് തങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. അതിനു പുറമെ അംഗങ്ങളിൽ നിന്നുള്ള നല്ല നിർദേശങ്ങളും തങ്ങൾ പരിഗണിക്കും. അംഗ സംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ചെയ്യും.  സെനറ്റർ കെവിൻ തോമസിനെപ്പോലുള്ളവർ സംഘടനകളുടെയൊന്നും സഹായമില്ലാതെയാണ് വിജയികളായത്. രാഷ്ട്രീയ രംഗത്തേക്ക് ആളുകളെ കൈപിടിച്ചുയർത്താനും  സഹായമെത്തിക്കാനും ഫോമാ മുഗണന നൽകും.

വണ്ടേഴ്‌സ്   എന്ന ചുരുക്ക പേരുള്ള ഏഴ് ആശയങ്ങളിൽ സ്ത്രീ സൗഹൃദം ആദ്യ ഇനമാണ്. വനിതകൾക്ക് അർഹിക്കുന്ന സ്ഥങ്ങളും അംഗീകാരവും നൽകി മുൻനിരയിൽ എത്തിക്കാൻ തങ്ങൾ പ്രതിജ്ഞബദ്ധരാണ്.

വിജയിച്ചാൽ തൻറെ ഫോൺ 24  മണിക്കൂറും ഓൺ ആയിരിക്കും ആർക്കും എന്താവശ്യത്തിനും എപ്പോൾ വേണമെങ്കിലും വിളിക്കാം.

ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി  വിനോദ് ഡേവിഡ് കൊണ്ടുർ സംഘടനയിൽ തുടക്കമിട്ടതും വിവിധ തലനങ്ങളിൽ പ്രവർത്തിച്ചതും ചൂണ്ടിക്കാട്ടി. നിലവിൽ ചാരിറ്റി വിഭാഗത്തിൽ പ്രവർത്തിക്കുന്നു. കാൻ കുൻ  കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന്  വിനോദ് അഭ്യർത്ഥിച്ചു. കൂടുതൽ സ്‌പോൺസർഷിപ്പ് കണ്ടെത്തി കൺവൻഷൻ  നിരക്ക് കുറക്കാൻ ഭാവിയിൽ  തങ്ങൾ ശ്രമിക്കും. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമടക്കം വിവിധ ഫോറങ്ങൾ  രൂപീകരിക്കുകയും 80-ഓളം വരുന്ന അംഗസംഘടനകളെ  അവയുമായി നേരിട്ട് ബന്ധപെടുത്തുകയും ചെയ്യും. എല്ലാവർക്കും  പ്രവർത്തിക്കാൻ വേദി എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇതാണ് തങ്ങളുടെ രണ്ടാമത്തെ ആശയം.  നെറ്റ് വർക്കെന്ന മൂന്നാമത്തെ ആശയത്തിനും ഇത് വഴിയൊരുക്കും

ഡൈനാമിക്ക് ഗവേണൻസ്, എംപവർ യൂത്ത്, റിപ്പോർട്ട് വിത്ത് ഫാമിലി, സെൽഫ് ലെസ് സർവീസ് തുടങ്ങിയ ആശയങ്ങൾ പിന്നീട് സംസാരിച്ച വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിജിൽ പാലക്കലോടി,  ട്രഷറർ സ്ഥാനാർത്ഥി  ജോഫ്രിൻ ജോസ്, ജോ. സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ, ജോ. ട്രഷറർ സ്ഥാനാർഥി ബബ്‌ലു  ചാക്കോ എന്നിവർ വിശദീകരിച്ചു.

ഏകപക്ഷീയമായി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി, അംഗ സംഘടനകളോടും പ്രവർത്തകരോടും ആലോചിച്ച് അവരുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ചു കൊണ്ടാണ് ഫോമാ ഫാമിലി ടീം കർമ്മപരിപാടികൾ തയ്യാറാക്കുന്നത്.  മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി കേവലം സ്വീകരണ പരിപാടി ആക്കുന്നതിനെക്കാൾ ഫോമായ്ക്ക് ഗുണകരമായ ആശയങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്ന വേദിയാക്കി മാറ്റുന്നതിനാണ് ഫാമിലി ടീം മുൻഗണന നൽകുന്നത്.

ഫോമാ മുൻ പ്രസിഡന്റ് ബേബി ഊരാളിൽ, ജെയിംസ് ഇല്ലിക്കലുമായി കെ.സിസി.എൻ.എയിൽ പ്രവർത്തിച്ചതും വിനോദ് കൊണ്ടുരിനെ സംഘടനാരംഗത്തേക്ക് കൊണ്ടുവന്നതുമൊക്കെ അനുസ്‌മരിച്ചു.   ഒരു കാര്യം ഏറ്റാൽ അതിനായി അവിശ്രമം പരിശ്രമിക്കുന്ന  വ്യക്തിയാണ് ജെയിംസ്. ഒരിക്കലും പിന്നോക്കം പോവില്ല.

ഫോമാ മുൻ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ് താൻ ന്യു യോർക്കുകാരനാണെങ്കിലും ഈ ടീമിനെ പിന്തുണക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. മുൻ  കാല  അനുഭങ്ങളുടെ പശ്ചാത്തലത്തിലാണ് താൻ ഇത് പറയുന്നത്. ആർ.സി.സി. പ്രോജക്ടിന് ജോഫ്രിനും വിനോദും നൽകിയ സഹായങ്ങളും അനുസ്‌മരിച്ചു.

മുൻ  ട്രഷറർ ഷിനു ജോസഫ്, മെട്രോ റീജിയൻ ആർ.വി.പി ബിനോയ് തോമസ്, എമ്പയർ റീജിയൻ ആർ.വി.പി. ഷോബി ഐസക്ക്, ഷാജി മാത്യു,  തുടങ്ങിയവരും സംസാരിച്ചു.

കേരള സെന്ററിലെ ആദ്യ പരിപാടിക്ക് ശേഷം അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി അംഗങ്ങളുമായി ആശയവിനിമയം നടത്തും. ഇന്ന് (മാർച്ച് 26 ശനിയാഴ്ച്ച) ഉച്ചയ്ക്ക് 12 മണിക്ക് ഫിലാഡൽഫിയയിൽ, മലയാളി അസ്സോസിയേഷൻ ഓഫ് ഫിലാഡൽഫിയയുടെ ഓഫിസ് ബിൽഡിംഗിൽ വച്ച്, സംഘടനാ പ്രവർത്തകരുമായും, ഫോമാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.


വൈകിട്ട് മിഡ് അറ്റ്ലാന്റിക് റീജിയൺ സംഘടിപ്പിക്കുന്ന പരിപാടികളിലും ഫോമാ ഫാമിലി ടീം പങ്കെടുക്കും.

മാർച്ച് 27 ഞായറാഴ്ച ഫിലാഡൽഫിയയിലെ കലാ, പ്രവർത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം, അന്ന് വൈകിട്ട് 5 മണിക്ക്, ബാൾട്ടിമോറിൽ നടക്കുന്ന ഫോമാ ക്യാപിറ്റൽ റീജിയണിലെ അംഗ സംഘടനകളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:
ജെയിംസ് ഇല്ലിക്കൽ 813 230 8031
വിനോദ് കൊണ്ടൂർ 313 208 4952
ജൊഫ്രിൻ ജോസ് 914 424 7289
സിജിൽ പാലക്കലോടി 954 552 4350
ബിജു ചാക്കോ 516 996 4611
ബബ്ലൂ ചാക്കോ 313 617 4320

ഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസഏഴ് ആശയങ്ങളുമായി ജെയിംസ് ഇല്ലിക്കലും ടീമും; സെനറ്ററുടെ ആശംസ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular