Saturday, May 11, 2024
HomeUSA94-ാമത് ഓസ്കറില്‍ മികച്ച നടന്‍ വില്‍ സ്‍മിത്ത്, നടി ജെസീക്ക, സംവിധായിക ജെയ്ന്‍ കാംപിയോണ്‍, ചിത്രം...

94-ാമത് ഓസ്കറില്‍ മികച്ച നടന്‍ വില്‍ സ്‍മിത്ത്, നടി ജെസീക്ക, സംവിധായിക ജെയ്ന്‍ കാംപിയോണ്‍, ചിത്രം കോഡ

94-ാമത് ഓസ്കറില്‍ മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അര്‍ഹനായത്.

ജെസീക്ക ചസ്റ്റൈന്‍ ആണ് മികച്ച നടി.

ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അം​ഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ന്‍ കാംപിയോണ്‍.

കോഡയാണ് മികച്ച ചിത്രത്തിനുള്ള ഒസ്കര്‍ സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാര്‍ഡും കോഡയ്ക്ക് തന്നെയാണ്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്‍സറും നേടി.

ബധിര കുടുംബത്തിന്റെ ഹൃദയ സ്പര്‍ശിയായ കഥ പറയുന്ന കോഡ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് ആപ്പിളിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ.

മികച്ച സഹനടി അരിയാന ഡബോസ് ആണ്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് നടിയെ തേടി പുരസ്കാരം എത്തിയത്. ഓസ്കര്‍ ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍റര്‍ വ്യക്തികൂടിയാണ് അരിയാനോ.

‘എന്‍കാന്റോ’ ആണ് മികച്ച അനിമേഷന്‍ ചിത്രം. ജാരെഡ് ബുഷും ബൈറോണ്‍ ഹോവാര്‍ഡും ചേര്‍ന്നാണ് സംവിധാനം. എന്‍കാന്റോ എന്ന മറഞ്ഞിരിക്കുന്ന സ്ഥലത്ത് താമസിക്കുന്ന മാഡ്രിഗല്‍സ് എന്ന അസാധാരണ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular