Thursday, May 2, 2024
HomeEditorialഡോ. മാത്യു ജോയ്‌സിനു കെ എല്‍ എസ് പുരസ്‌കാരം സമ്മാനിച്ചു; 'ഇതളുകള്‍ ' പ്രകാശനം ചെയ്‌തു

ഡോ. മാത്യു ജോയ്‌സിനു കെ എല്‍ എസ് പുരസ്‌കാരം സമ്മാനിച്ചു; ‘ഇതളുകള്‍ ‘ പ്രകാശനം ചെയ്‌തു

ഡാളസ് : യശ്ശശരീരനായ കവി  മനയിൽ ജേക്കബിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരം
ലാസ്‌ വേഗസ്സിൽ നിന്നുള്ള ഡോ. മാത്യു ജോയ്സിനു  പ്രസിദ്ധസാഹിത്യകാരനും സിനിമാ നിർമ്മാതാവും അഭിനേതാവുമായ തമ്പി ആന്റണി സമ്മാനിച്ചു .

കഥയിലെ കഥാപാത്രങ്ങളെ ഭാവനാസൃഷ്ടികളായി കാണുകയും ആസ്വദിക്കുകയും ചെയ്യണമെന്നും , എന്നാൽ അവയെ യാഥാർഥ്യവൽക്കരിച്ചു മനുഷ്യ മനസ്സിൽ സ്പർദ്ധ നിറക്കുകയാണെങ്കിൽ അത്‌ സമൂഹത്തിന്റെ നാശത്തിലേക്കു നയിക്കുമെന്നും   തമ്പി ആന്റണി അഭിപ്രായപ്പെട്ടു .

ഡോ.  മാത്യു ജോയ്സിന്റെ “മാനിന്റെ മാതൃരോദനം ” എന്ന ചെറുകവിതയാണ്‌ അഞ്ചംഗ ജഡ്ജിംഗ്‌ പാനൽ അവാർഡിനായി തെരഞ്ഞെടുത്തത്‌. പ്രശസ്തിഫലകവും 250 ഡോളർ ക്യാഷ്‌ അവാർഡും വിജയിയുടെ പേരിൽ  മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ   പി പി ചെറിയാൻ  തമ്പി ആന്റണിയിൽ നിന്നും ഏറ്റുവാങ്ങി.

മനയിൽ കവിതാ അവാർഡ്‌ സ്പോൺസർ ചെയ്തിരിക്കുന്നതു മനയിൽ കുടുംബാംഗമായ   രാജൻ ചിറ്റാർ ആണ് . ഏല്ലാവർഷവും ഈ അവാർഡ്‌  നൽകുമെന്ന് മനയിൽ ജേക്കബിന്റെ ഓർമ്മ പങ്കു വെച്ചുകൊണ്ട് രാജൻ ചിറ്റാർ പറഞ്ഞു. സാഹിത്യകാരന്മാരായ എബ്രഹാം തെക്കേമുറി, ജോസ് ഒച്ചാലിൽ, സി. വി ജോർജ്, ജോസെൻ ജോർജ്, റോസമ്മ ജോർജ്, സന്തോഷ്‌ പിള്ള, സാറ ടീച്ചർ, മീന നെബു, ഉഷ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

കെ എൽ എസ്സിന്റെ നാലാമത്തെ പുസ്തകമായ “ഇതളുകൾ ”  ചടങ്ങിൽ പ്രകാശനം ചെയ്‌തു. 150 ൽ  പരം പേജുകളിൽ 20 ലേറെ പ്രവാസി എഴുത്തുകാരുടെ കാവ്യ- കഥാ- ലേഖനങ്ങളാലും ചിത്രങ്ങളാലും സമ്പുഷ്ടമാണ്‌ ഈ പുസ്തകം. ആദ്യ പതിപ്പ് തമ്പി ആന്റണിയിൽ നിന്നും   എബ്രഹാം തെക്കേമുറി സ്വീകരിച്ചു. കൂടാതെ മുൻകാല പ്രസിഡന്റ്‌മാരെ ആദരിക്കുകയുമുണ്ടായി.

മുൻ സെക്രട്ടറി ഹരിദാസ്‌ തങ്കപ്പൻ സ്വാഗതം പറഞ്ഞു.  സിജു വി ജോർജ്ജ്‌ അദ്ധ്യക്ഷനായിരുന്നു. സാമുവൽ യോഹന്നാൻ പുസ്തകം പരിചയപ്പെടുത്തി.  അനശ്വർ മാമ്പിള്ളി കൃതജ്ഞത  പറഞ്ഞു. ഹർഷ ഹരിദാസ്‌, ഉമ ഹരിദാസ്‌ എന്നിവർ എംസീമാരായിരുന്നു. സൗണ്ട് സജി സ്കറിയ, ജെയ്സൺ ആലപ്പാടനും വീഡിയോ & ലൈറ്റ് നെബു കുര്യാക്കോസ്,  ക്യാമറ ദീപക് മഠത്തിൽ, അജു മാത്യു

ഡാലസ് മെലഡീസ് എന്ന സംഗീത കൂട്ടായ്മ അവതരിപ്പിച്ച സംഗീത സന്ധ്യയ്ക്കു ഷാജി മാത്യുവും മീനു  എലിസബത്തും  നേതൃത്വം നൽകി.

പരിപാടിയുടെ മെയിൻ സ്പോൺസേഴ്സ് ഷിജു അബ്രഹാം ഫിനാൻഷ്യൽസും ജോഡ്‌ റ്റാക്സിൻറെ ശ്രീ ഷാജി സാമുവലും ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular