Friday, May 3, 2024
HomeIndiaബൈക്ക് വാങ്ങിയ യുവാവ് കൊടുത്തത് 2.6 ലക്ഷത്തിന്റെ 1 രൂപ നാണയങ്ങള്‍; എണ്ണിത്തീര്‍ത്തത് പത്ത് മണിക്ക‍ൂര്‍...

ബൈക്ക് വാങ്ങിയ യുവാവ് കൊടുത്തത് 2.6 ലക്ഷത്തിന്റെ 1 രൂപ നാണയങ്ങള്‍; എണ്ണിത്തീര്‍ത്തത് പത്ത് മണിക്ക‍ൂര്‍ കൊണ്ട്-സംഭവം വൈറല്‍

ബൈക്ക് വാങ്ങുക എന്നത് ഏതൊരു ചെറുപ്പക്കാരന്റെയും ആഗ്രഹമാണ്. എന്നാല്‍ ഭൂപതിഎന്ന 29 കാരന്‍ ബൈക്ക് വാങ്ങാന്‍ ഷോറൂമില്‍ എത്തിയത് ഏവരെയും കുഴപ്പത്തിലാക്കി.

എന്താണനല്ലേ ചിന്തിക്കുന്നത് ?2.6 ലക്ഷം വില വരുന്ന ഡോമിനോര്‍ 400 ബൈക്ക് സ്വന്തമാക്കാനാണ് ഭൂപതി എത്തിയത്. എന്നാല്‍ ഇതിനായുളള പണമാണ് താരം. 2.6 ലക്ഷം ഒരു രൂപ നാണയം കൊടുത്താണ് തമിഴ്‌നാട് സ്വദേശി ബൈക്ക് സ്വന്തമാക്കിയത്. പത്ത് മണിക്കൂര്‍ സമയം എടുത്താണ് സേലത്തെ ബൈക്ക് ഷോറൂം ജീവനക്കാര്‍ കാശ് എണ്ണി തിട്ടപ്പെടുത്തിയത്.

ഭൂപതിക്ക് ബൈക്ക് വാങ്ങുക എന്നത് വലിയ ആഗ്രഹമായിരിന്നു. എന്നാല്‍ വ്യത്യസ്തമായി എങ്ങനെ ബൈക്ക് സ്വന്തമാക്കാം എന്നായിരുന്നു ചിന്ത. നാണയങ്ങള്‍ സ്വരുക്കൂട്ടി ബൈക്ക് വാങ്ങുക എന്ന ആശയം തോന്നിയതിലൂടെയാണ് ഭൂപതി ഒരു രൂപ നാണയങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്.

തനിക്ക് കിട്ടിയ നോട്ടുകളെല്ലാം അമ്ബലങ്ങളിലും, ചായ കടകളിലും, ഹോട്ടലുകളിലും കൊടുത്താണ് ഈ യുവാവ് ഒരു രൂപ നാണയങ്ങള്‍ വാങ്ങിയത്. കംമ്ബ്യൂട്ടര്‍ ഒപ്പറേറ്ററാണ് ഭൂപതി കൂടാതെ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. യൂട്യൂബില്‍ നിന്ന് കിട്ടിയ വരുമാനവും കൂട്ടിവച്ച്‌ മൂന്ന് വര്‍ഷം കൊണ്ടാണ് ഭൂപതി സ്വപ്‌നം നിറവേറ്റിയത്.

ആദ്യം ഷോറൂം മാനേജര്‍ മഹാവിക്രാന്ത് നാണയങ്ങളായി പണം സ്വീകരിക്കാന്‍ മടിച്ചെങ്കിലും പിന്നീട് ഭൂപതിയുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു. ഭൂപതി വാനില്‍ കൊണ്ടുവന്ന കാശ് തള്ളുവണ്ടിയില്‍ കയറ്റിയാണ് ഷോറൂമിനകത്ത് എത്തിച്ചത്. ഭൂപതിയും അദ്ദേഹത്തിന്റെ നാല് സുഹൃത്തുക്കളും അഞ്ച് ഷോറൂം ജീവനക്കാരും ചേര്‍ന്ന് പത്ത് മണിക്കൂര്‍ എടുത്താണ് കാശ് എണ്ണി തിട്ടപ്പെടുത്തിയത്. കുട്ടിക്കാലം മുതലെയുളള ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തിലാണ് ഭൂപതി ഇപ്പോള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular